IndiaLatest

വസ്ത്ര നിര്‍മ്മാണം;പുതിയ പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍

“Manju”

രാജ്യത്തെ വസ്ത്ര നിര്‍മ്മാണ രംഗത്തെ മുന്‍നിരയില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പുതിയ പദ്ധതികള്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിയാണ് അവതരിപ്പിക്കുന്നത് വസ്ത്ര നിര്‍മ്മാണ മേഖലയില്‍ ആഭ്യന്തര ഉല്‍പ്പാദനവും കയറ്റുമതിയും പ്രോല്‍സാഹിപ്പിക്കുക എന്നതാണ് പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയുടെ ലക്ഷ്യം.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, പിഎല്‍ഐ പദ്ധതിക്ക് 1.97 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പിഎല്‍ഐ പദ്ധതിക്ക് കീഴില്‍ നിരവധി മേഖലകള്‍ ഉള്‍പ്പെടുന്നുണ്ട്. മനുഷ്യ നിര്‍മ്മിത ഫൈബര്‍, ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ്, വൈറ്റ് ഗുഡ്സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഓട്ടോമൊബൈല്‍ തുടങ്ങിയവയാണ് മറ്റ് മേഖലകള്‍. രാജ്യത്ത് ടെക്സ്റ്റൈല്‍സ് കയറ്റുമതി 44 ബില്യണ്‍ ഡോളറാണ്. വരും വര്‍ഷങ്ങളില്‍ കയറ്റുമതി മൂല്യം ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

പിഎല്‍ഐ പദ്ധതിയുടെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട് ടെക്സ്റ്റൈല്‍ മന്ത്രാലയവും വ്യവസായ ആഭ്യന്തര വ്യാപാര പ്രോത്സാഹന വിഭാഗവും നീതി ആയോഗും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്‘, വാണിജ്യവ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

 

Related Articles

Back to top button