IndiaKeralaLatest

പഞ്ചാബ് കാബിനറ്റ് മന്ത്രിക്ക് കൊവിഡ്

“Manju”

സിന്ധുമോള്‍ ആര്‍

ചണ്ഡിഗഡ്: പഞ്ചാബ് കാബിനറ്റ് മന്ത്രി ഗുര്‍പ്രീത് കംഗഡിന് കൊവിഡ്. ശനിയാഴ്ച മന്‍സയില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ വൈദ്യുതി മന്ത്രി മാസ്‌ക് ഇല്ലാതെ പങ്കെടുത്തിരുന്നു. കൊവിഡിനെതിരായ പോരാട്ടാങ്ങള്‍ക്ക് മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്‌ അദ്ദേഹം സംസാരിച്ചിരുന്നുവെങ്കിലും മന്ത്രി മാസ്‌ക് ധരിച്ചിരിന്നില്ല.

അദ്ദേഹത്തിന്റെ മരുമകള്‍ക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം ഐസോലേഷനില്‍ പോകണമെന്ന് മന്ത്രി അറിയിച്ചു. നേരത്തെ പഞ്ചാബിലെ രണ്ട് എം എല്‍ എ മാര്‍ക്കും ഒരു മന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പഞ്ചാബില്‍ ഇതുവരെ 30,041 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ മാത്രം 1,033 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 771 ആയി ഉയര്‍ന്നിട്ടുണ്ടെന്നും കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി പഞ്ചാബില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണെന്നും സര്‍ക്കാര്‍ പറഞ്ഞു.

Related Articles

Back to top button