India

വാക്‌സിൻ സ്വീകരിച്ച ശേഷം കൊറോണ ബാധിക്കുന്നു… പഠനങ്ങൾ പറയുന്നതിങ്ങനെ

“Manju”

ന്യൂഡൽഹി: എന്തുകൊണ്ട് കൊറോണ വാക്‌സിൻ സ്വീകരിച്ച ശേഷവും വൈറസ് ബാധയേൽക്കുന്നു? വാക്‌സിന് ഫലപ്രാപ്തി ഇല്ലാത്തതിനാലോ ഇത്? ഇത്തരത്തിൽ നിരവധി സംശയങ്ങൾ ഒരുവട്ടം പോലും വന്ന് പോകാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ വാക്‌സിൻ സ്വീകരിച്ച ശേഷവും രോഗം പിടിപെടാൻ സാദ്ധ്യതയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ മാർച്ച് 23ന് പ്രസിദ്ധീകരിച്ച ഗവേഷകരുടെ റിപ്പോർട്ടാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ഡിസംബർ 16നും ഫെബ്രുവരി 9നും ഇടയിൽ ഫൈസർ വാക്‌സിനുകൾ സ്വീകരിച്ച ലോസ് ഏഞ്ചലസ് ആരോഗ്യ പ്രവർത്തകർ കാലിഫോർണിയ സർവ്വകലാശാല, സാൻഡിഗോ, എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കുത്തിവെപ്പെടുത്ത ശേഷം യൂണിവേഴ്‌സിറ്റിയിലെ നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. വാക്‌സിനേഷന് ശേഷം കൊറോണ സ്ഥിരീകരിക്കാനുള്ള സാദ്ധ്യത 1.19 ആണെന്ന് പഠനം വ്യക്തമാക്കുന്നു.

പഠനത്തിന്റെ ഭാഗമായി 36659 ആദ്യ ഡോസും 28184 രണ്ടാം ഡോസും ഇവർ സ്വീകരിച്ചു. വാക്‌സിനേഷന് ശേഷം സംഘത്തിന്റെ ഭാഗമായിരുന്ന 379 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. സംഘത്തിലെ 71 ശതമാനം പേരും ഒരാഴ്ചയ്ക്കുള്ളിൽ കൊറോണയുടെ പിടിയിലാവുകയും ചെയ്തു. 37 ആരോഗ്യപ്രവർത്തകർക്ക് രണ്ടാം ഡോസും സ്വീകരിച്ച ശേഷമാണ് രോഗ ബാധയുണ്ടായത്.

വാക്സിൻ പൂർണമായും രോഗപ്രതിരോധം നേടാൻ സാധിക്കില്ലെന്ന് പഠനം പറയുന്നു. വാക്‌സിന് ഫലപ്രാപ്തി ഇല്ലാത്തതിനാലല്ല രോഗം സ്ഥിരീകരിക്കുന്നത്. എല്ലാവരിലും ഒരുപോലെ വാക്‌സിൻ ഗുണം ചെയ്യില്ലെന്നും ചിലർക്ക് രോഗം പിടിപെടാൻ സാദ്ധ്യതയുണ്ടെന്നും വിദഗ്ധർ പഠന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കൊറോണ വൈറസ് ബാധ ഏൽക്കാതിരിക്കനുള്ള മുൻകരുതൽ സ്വീകരിക്കുകയാണ് വേണ്ടതെന്നും പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

Related Articles

Back to top button