IndiaKeralaLatest

ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥിയുടെ മരണത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

“Manju”

സിന്ധുമോള്‍ ആര്‍

ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ 20കാരിയായ വിദ്യാര്‍ഥി റോഡപകടത്തില്‍ മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഈ മാസം പത്തിനാണ് വിദ്യാര്‍ഥിയായ സുധിക്ഷ ഭാട്ടി റോഡ് അപകടത്തില്‍ കൊല്ലപ്പെടുന്നത്. സംഭവത്തില്‍ ദീപക് ചൗധരി, രാജു എന്നിവരയാണ് പോലീസ് കസ്റ്റിഡിയിലെടുത്തത്. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. അമേരിക്കയിലെ ബാബ്‌സണ്‍ കോളജില്‍ സ്‌കോളര്‍ഷിപ്പോടെ ബിരുദ പഠനത്തിനായി പോകാനിരിക്കെയാണ് സുധിക്ഷ ഭാട്ടി റോഡ് അപകടത്തില്‍ കൊല്ലപ്പെടുന്നത്. ഈ മാസം 20നായിരുന്നു സുധിക്ഷക്ക് അമേരിക്കയിലേക്ക് പോകേണ്ടിയിരുന്നത്.അതേസമയം, രണ്ട് പേര്‍ മകളെ പിന്തുടര്‍ന്ന് ആക്രമിച്ചതിനാലാണ് അപകടമുണ്ടായതെന്നും മകള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചതെന്നും സുധിഷയുടെ കുടുംബം ആരോപിച്ചു. എന്നാല്‍ ഈ സംഭവത്തെ ചിലര്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതായി പോലീസ് പറഞ്ഞു. അമേരിക്കയില്‍ പഠിക്കാന്‍ സുധിക്ഷക്ക് വലിയ വലിയ സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നു. ഇതിനാല്‍ തന്നെ ആളുകള്‍ ഈ വിഷയത്തെ പല തരത്തില്‍ വളച്ചൊടിക്കുകയാണെന്ന് എസ് പി സന്തോഷ് കുമാര്‍ സിംഗ് പറഞ്ഞു.

Related Articles

Back to top button