KeralaLatest

‘കിളിക്കൂട്ട’ത്തിലെ കുട്ടികൾക്കൊപ്പം പാട്ടു പാടി പട്ടം സനിത്ത്.

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയിലെ കുട്ടികളുടെ "കിളിക്കൂട്ടം 2024" പരിപാടിയിലാണ് ഗായകന്‍ കുട്ടികള്‍ക്കൊപ്പം പാട്ടുപാടിയത്.

“Manju”

തിരുവനന്തപുരം :കേരള ശിശുക്ഷേമ സമിതി സംഘടിപ്പിച്ച കിളിക്കൂട്ടത്തിലെ കുട്ടികള്‍ക്കൊപ്പം പാട്ടുപാടി പ്രശസ്ത പിന്നണി ഗായകന്‍ പട്ടം സനിത്ത്.  കേരള ശിശുക്ഷേമ സമിതിയാണ് കിളിക്കൂട്ടം 2024 എന്നപേരില്‍ കുട്ടികളുമായുള്ള മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്. കുട്ടികളോടൊപ്പം പാട്ടും പാടിയ ഗായകന്‍ സനിത്ത് അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകിയും, കുട്ടികളെ കൊണ്ട് പാട്ട് പാടിച്ചും, അവർക്ക് ഇഷ്ടമുള്ള പാട്ടുകൾ അവര്‍ക്കൊപ്പം പാടുകയും ചെയ്തു.


വലിയ കരഘോഷത്തോടെയാണ് പാട്ടിനെ കുട്ടികൾ വരവേറ്റത്. കുട്ടികളോടൊപ്പം ഫോട്ടോയെടുത്തും, വളരെ സ്നേഹത്തോടെയും, സന്തോഷത്തോടെയുമാണ് പട്ടം സനിത്ത് കുട്ടികളോടൊപ്പം സമയം ചെലവഴിച്ചത്. കേരള സംസ്ഥാന ശിശുക്ഷേമ സമിതി പ്രോഗ്രാം ഓഫീസർ ശശിധരനും മറ്റു ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

 

Related Articles

Back to top button