KeralaLatest

ഗൾഫിൽ 3 മലയാളികൾ മരിച്ചു

“Manju”

 

തിരുവനന്തപുരം • കോവിഡ് ബാധിച്ചു ഗൾഫിൽ 3 മലയാളികൾ കൂടി മരിച്ചു. പത്തനംതിട്ട റാന്നി പൂഴിക്കുന്ന് തച്ചനാലിൽ തോമസ് ടി.തോമസ് (ഷിബു–53) ഷാർജയിൽ മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പത്തനാപുരം താന്നിമൂട്ടിൽ ബീന. മക്കൾ: ഷിബിൽ, ഷിബിൻ, സ്നേഹ.
കോഴിക്കോട് വടകര ലോകനാർകാവിൽ സ്വദേശി കുഞ്ഞിപ്പറമ്പത്ത് അജയൻ പത്മനാഭൻ (48) കുവൈത്തിലാണു മരിച്ചത്. പത്തനംതിട്ട കോഴഞ്ചേരി നാരങ്ങാനം സ്വദേശി കാവുങ്കൽ ശശികുമാറും (53) കുവൈത്തിൽ മരിച്ചു.

Related Articles

Back to top button