KeralaLatestThrissur

ഓണം ഫെയർ നടത്തിപ്പിനായി സീൽഡ് ടെണ്ടറുകൾ ക്ഷണിക്കുന്നു.

“Manju”

ബിന്ദുലാൽ തൃശൂർ

ഓണത്തോടനുബന്ധിച്ച് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന ജില്ലാ ഓണം ഫെയർ നടത്തിപ്പിനായി സീൽഡ് ടെണ്ടറുകൾ ക്ഷണിക്കുന്നു.

5000 ചതുരശ്ര അടിയുള്ള സ്റ്റാൾ, അനുബന്ധ ജോലികൾ എന്നിവ നിർമ്മിച്ച് തരാൻ തയ്യാറുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമാണ് ടെണ്ടർ ക്ഷണിക്കുന്നത്.
ടെണ്ടറുകൾ ഇന്ന് (ആഗസ്റ്റ് 17) ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി സപ്ലൈകോയുടെ കുരിയച്ചിറയിലുള്ള ഡിപ്പോ ഓഫീസിൽ എത്തിക്കണം.

ലഭിച്ച ടെണ്ടറുകൾ ഉച്ചയ്ക്ക് 2.30 ന് തുറക്കും. കൂടുതൽ വിവരങ്ങൾക്ക് 0487 2250017, 9447975257 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സപ്ലൈകോ ഡിപ്പോ മാനേജർ അറിയിച്ചു.

Related Articles

Back to top button