KeralaLatestThiruvananthapuram

സാമൂഹ്യക്ഷേമ നീതി വകുപ്പ് ഓഫീസ് ഉദ്ഘാടനം

“Manju”

ജ്യോതിനാഥ് കെ പി

അണ്ടൂർകോണം: നിലവിലെ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തെ 10 കോടി രൂപ ചിലവഴിച്ച് റവന്യൂ ടവർ നിർമ്മാണം ആരംഭിക്കുന്നു. ഇതിനുമുന്നോടിയായി സാമൂഹ്യ ക്ഷേമ നീതി വകുപ്പ് ഓഫീസ് 17 /08 /20 മുതൽ അണ്ടൂർകോണം ഗ്രാമപഞ്ചായത്തിലെ സിംഗപ്പൂർ മുക്കിലുള്ള ജി പി പിള്ള സ്മാരക മന്ദിരത്തിലേക്ക് പ്രവർത്തനം ആരംഭിക്കുന്നതിനുള്ള ഉദ്ഘാടനം ദേവസ്വം സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഷാനിബ ബീഗം അധ്യക്ഷതവഹിച്ചു. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ ഉഷാകുമാരി, വൈസ് പ്രസിഡണ്ട് പൊടിമോൻ അഷ്റഫ് കുന്നുംപുറം വാഹിദ് എന്നിവർ ആശംസകൾ അറിയിച്ചു

Related Articles

Back to top button