KeralaLatest

സംസ്ഥാനത്ത് ആഴ്ചയില്‍ 2 ദിവസം കര്‍ഫ്യു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ച ശനിയാഴ്ചയും ഞായറാഴ്ചയും ഹോട്ടലുകളില്‍ പാഴ്സല്‍ കൗണ്ടറുകള്‍ക്ക് മാത്രം പ്രവര്‍ത്തിക്കാം. പാഴ്‌സലുകള്‍ വീടുകളില്‍ എത്തിച്ചുനല്‍കുകയുമാവാം. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ളവയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അത്യാവശ്യ സേവനങ്ങള്‍ക്കുള്ള കേന്ദ്ര-സംസ്ഥാന ഓഫീസുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. അടിയന്തര സേവനങ്ങളുമായി ബന്ധപ്പെട്ട കമ്പനികള്‍, വ്യവസായ സ്ഥാപനങ്ങള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫാക്ടറികള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം. ഇവിടത്തെ ജീവനക്കാര്‍ സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണം.

Related Articles

Back to top button