KeralaLatestThrissur

കർഷക ദിനാചരണം ഉദ്ഘാടനം അഡ്വ. വി. ആർ. സുനിൽ കുമാർ എം എൽ എ ഓൺലൈനായി നിർവ്വഹിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കർഷക ദിനാചരണത്തിന്റെയും ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രത്തിന്റെയും ഉദ്ഘാടനം അഡ്വ. വി. ആർ. സുനിൽ കുമാർ എം എൽ എ ഓൺലൈനായി നിർവ്വഹിച്ചു.

മാള ബ്ലോക്ക് കാർഷിക സേവന കേന്ദ്രത്തിന്റെ ആധുനിക മെഷിനറികളുടെ പ്രവർത്തനോദ്ഘാടനവും ഇതോടൊപ്പം നടന്നു.

തെങ്ങിന് തടം കോരുന്ന യന്ത്ര സംവിധാനമാണ് കാർഷിക സേവന കേന്ദ്രം വികസിപ്പിച്ചെടുത്തിട്ടുള്ളത്. കാർഷിക ഗവേഷണ കേന്ദ്രം മണ്ണുത്തി ആർ എൻ ടി വിഭാഗമാണ് യന്ത്രം രൂപകൽപ്പന ചെയ്തത്. ഒരു തെങ്ങിന് 1.6 മീറ്റർ വ്യാസത്തിൽ തടം എടുക്കാൻ ഇതിലൂടെ കഴിയും. ടില്ലറിൽ ഘടിപ്പിച്ചു പ്രവർത്തിപ്പിക്കാവുന്ന രീതിയിലാണ് തടം എടുക്കുന്ന യന്ത്രത്തിന്റെ പ്രവർത്തനം. ഒരു ടില്ലറിൽ യന്ത്രം ഘടിപ്പിക്കുന്നതിന് 6000 രൂപ ചിലവ് വരും. ഇങ്ങനെ തെങ്ങിന്റെ തടം എടുക്കുന്നതിനു ഒരു തെങ്ങിന് 50 രൂപ ഈടാക്കും. മാള ബ്ലോക്ക് പരിധിയിലെ മുഴുവൻ കൃഷി ഭവനിലും ഈ സേവനം ലഭ്യമാണ്.

Related Articles

Back to top button