IndiaKeralaLatest

കോവിഡ് അണ്‍ലോക്ക്; നവംബര്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍

“Manju”

സിന്ധുമോൾ. ആർ

ഡല്‍ഹി: രാജ്യത്ത് വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ അണ്‍ലോക്ക് 5 മാനദണ്ഡങ്ങള്‍ നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സെപ്തംബര്‍ 30 ന് പുറപ്പെടുവിച്ച അണ്‍ലോക്ക് മാനദണ്ഡങ്ങളാണ് ഒരു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചിരിക്കുന്നത്.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള പ്രദേശങ്ങളില്‍ മാര്‍ച്ച്‌ 24 ന് പുറത്തിറക്കിയ ഉത്തരവിലൂടെ നിയന്ത്രണങ്ങള്‍ക്ക് തുറക്കല്‍ അനുവദിച്ചിരുന്നു. മെട്രോ റെയില്‍, ഷോപ്പിംഗ് മാളുകള്‍, ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, ആരാധനാലയങ്ങള്‍, യോഗ, പരിശീലന സ്ഥാപനങ്ങള്‍, ജിം, സിനിമാ തിയേറ്ററുകള്‍, പാര്‍ക്ക് എന്നിവ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും സമൂഹിക അകലവും കര്‍ശ സുരക്ഷയും പാലിക്കണമെന്ന് കേന്ദ്ര ആഭ്യമന്തരമന്ത്രാലയം വ്യക്തമാക്കി.

Related Articles

Back to top button