ErnakulamKeralaLatest

കുഴുപ്പിള്ളിയില്‍ ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്ജ്

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതലാണ് കടല്‍പ്പാലം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും

“Manju”

കൊച്ചി: എറണാകുളം ജില്ലയിലെ ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്ജ് ബുധാനാഴ്ച സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. കുഴുപ്പിള്ളി ബീച്ചില്‍ നിര്‍മാണം പൂര്‍ത്തിയായ പാലം വൈകീട്ട് 4.30-ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പാണ് കടല്‍പ്പാലം ഒരുക്കിയത്.

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതലാണ് കടല്‍പ്പാലം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നത്. ഇരുവശങ്ങളിലും സുരക്ഷാ വലയങ്ങളോടു കൂടിയ പാലത്തില്‍, ലൈഫ് ജാക്കറ്റ് ഉപയോഗിച്ചാണ് പ്രവേശനം.വിനോദസഞ്ചാരികളുടെ സുരക്ഷക്കായി പരിശീലനം ലഭിച്ച ലൈഫ് ഗാര്‍ഡുമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.

രാവിലെ 9.30 മുതല്‍ വൈകീട്ട് 6.30 വരെയാണ് പ്രവേശനം. ഒരേസമയം 50 പേര്‍ക്ക് പാലത്തില്‍ കയറാന്‍ കഴിയും. കടല്‍പ്പാലത്തില്‍ കയറുന്നതിന് ഒരാള്‍ക്ക് 120 രൂപയാണ് ഫീസ്.100 മീറ്റര്‍ ദൈര്‍ഘ്യമുള്ള പാലത്തില്‍ കടലോളത്തിനൊപ്പം നടക്കാനാകുമെന്നതതാണ് പ്രത്യേകത. അഞ്ചുവയസ്സിന് താഴെയുള്ളവരെയും ഗര്‍ഭിണികളെയും ഹൃദയസംബന്ധമായ അസുഖമുള്ളവരെയും മദ്യപിച്ചവരെയും പാലത്തില്‍ പ്രവേശിപ്പിക്കില്ല.

വൈപ്പിന്‍പള്ളിപ്പുറം സംസ്ഥാനപാതയില്‍ പള്ളത്താംകുളങ്ങര ക്ഷേത്രത്തിന് മുന്നിലൂടെയുള്ള ബീച്ച്‌റോഡിലൂടെ രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുഴുപ്പിള്ളി ബീച്ചിെലത്താം. ഇവിടെനിന്ന് ചെറായി ബീച്ചിലേക്കും മുനമ്ബം മുസിരിസ് ബീച്ചിലേക്കും തീരദേശറോഡിലൂടെ എളുപ്പത്തില്‍ പോകാന്‍ കഴിയും.

കടല്‍പ്പാലം വരുന്നതിന്റെ ഭാഗമായി ബീച്ചും നവീകരിച്ചിട്ടുണ്ട്. ബീച്ചില്‍ വിനോദസഞ്ചാരികള്‍ക്ക് ഇരുന്ന് വിശ്രമിക്കാനുള്ള ബെഞ്ചും ഊഞ്ഞാലും അംബ്രലയും തയ്യാറാക്കിത്തുടങ്ങി. കുഴുപ്പിള്ളി ബീച്ചിന്റെ മുന്നൂറ് മീറ്ററോളം ഭാഗം കമനീയമാക്കുന്നത് ജില്ലാ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ്. പാലാരിവട്ടം ഫ്‌ളോട്ട് അഡ്വാന്‍ന്റേജ് കമ്ബനിക്കാണ് നിര്‍മാണച്ചുമതല.

Related Articles

Back to top button