KeralaLatest

തട്ടിപ്പുകാര്‍ക്ക് സ്വന്തം ബാങ്ക് അക്കൗണ്ട് വിറ്റു; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

“Manju”

പെരിന്തല്‍മണ്ണ: തട്ടിപ്പുകാര്‍ക്ക് സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ വിറ്റ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. സാമൂഹികമാധ്യമത്തിലൂടെ ട്രേഡിങ് നടത്തിയാല്‍ വന്‍തുക സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് അഞ്ചുലക്ഷം രൂപ തട്ടിയെന്ന കേസില്‍ ബാങ്ക് അക്കൗണ്ടുകള്‍ വില്‍പ്പന നടത്തിയവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. പാണ്ടിക്കാട് വള്ളുവങ്ങാട് വെട്ടിക്കാട്ടിരി പൈക്കാടന്‍ അബ്ദുള്‍ഷമീര്‍ (33), പോരൂര്‍ കരുവാറ്റക്കുന്ന് മാഞ്ചീരികരക്കല്‍ മുഹമ്മദ് ഫസീഹ് (18), ചാത്തങ്ങോട്ടുപുറം മലക്കല്‍വീട്ടില്‍ റിബിന്‍ (18) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്ന അങ്ങാടിപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് പരാതി നല്‍കിയത്.

തട്ടിപ്പുകാര്‍ക്ക് യുവാക്കള്‍ സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ വില്‍പ്പന നടത്തി. യുവാക്കളുടെ പേരിലെടുക്കുന്ന അക്കൗണ്ടുമായി ബന്ധപ്പെട്ട സിം കാര്‍ഡ്, എടിഎം കാര്‍ഡ് തുടങ്ങിയവ തട്ടിപ്പുസംഘം വാങ്ങിയെടുത്ത് ഇടപാടുകള്‍ക്ക് ഉപയോഗിക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അയ്യായിരം മുതല്‍ പതിനായിരം വരെയായിരുന്നു യുവാക്കള്‍ക്ക് ഇതിനുകിട്ടിയ പ്രതിഫലം.

ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കൂടുതല്‍ ആളുകള്‍ തട്ടിപ്പിനിരയായതായി വ്യക്തമായെന്നും സംഭവത്തിലെ മുഖ്യപ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് ഇന്‍സ്പെക്ടര്‍ എന്‍എസ് രാജീവ് അറിയിച്ചു. എസ്‌ഐമാരായ ഷിജോ സി തങ്കച്ചന്‍, ബാബു, സിപിഒമാരായ സല്‍മാന്‍, ഫസീല എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

 

Related Articles

Back to top button