Kerala

രാഷ്‌ട്രപതിയുടെ ചിത്രം പുന:സ്ഥാപിക്കണം; നിവേദനം നൽകി പട്ടികജാതി മോർച്ച

“Manju”

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കാര്യപരിപാടികൾ നടക്കുന്ന സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ രാഷ്‌ട്രപതിയുടെ ചിത്രം പുന:സ്ഥാപിക്കണമെന്ന് ഭാരതീയ ജനത പട്ടികജാതി മോർച്ച ആവശ്യപ്പെട്ടു. മുൻ രാഷ്‌ട്രപതി പ്രണബ് കുമാർ മുഖർജി യുടെ ചിത്രം പദവി ഒഴിയുന്നത് വരെ ഉണ്ടായിരുന്നു. അതുകൊണ്ട് ഇപ്പോഴത്തെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റ ചിത്രം ദർബാർ ഹാളിന്റെ നിശ്ചിത സ്ഥലത്തു സ്ഥാപിക്കണം എന്നാവശ്യപ്പെട്ടു പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ചീഫ് സെക്രട്ടറിക്ക് നിവേദനം നൽകി.

മഹാത്മാ ഗാന്ധി അടക്കം നിരവധി ദേശീയ നേതാക്കളുടെ ചിത്രങ്ങൾ ഉണ്ട്. എന്നാൽ 2017ജൂലൈ 25 മുതൽ പ്രഥമ പൗരന്റെ ചിത്രം സ്ഥാപിക്കേണ്ട സ്ഥലം ഒഴിഞ്ഞു കിടക്കുകയാണ്. ദർബാർ ഹാളിൽ ഡയസിനു തൊട്ടു മുകളിൽ രാഷ്‌ട്രപതിയുടെ ചിത്രം വർഷങ്ങളായി സ്ഥാപിച്ചിരുന്നു. കഴിഞ്ഞ നാല് വർഷമായി ഭാരതത്തിന്റെ പ്രഥമ പൗരന്റെ ചിത്രം ദർബാർ ഹാളിൽ വെക്കാത്തത് പ്രതിഷേധാർഹമാണെന്നും പട്ടികജാതി മോർച്ച ചൂണ്ടിക്കാട്ടി.

ജനാധിപത്യത്തോടുള്ള അവഹേളനം കൂടിയാണിതെന്നും പട്ടികജാതി മോർച്ച ചൂണ്ടിക്കാട്ടി. ഇതിന് സർക്കാരിന് നിർദേശം നൽകണം എന്നാവശ്യപ്പെട്ടു ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്തയയ്‌ക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയുടെ രാഷ്‌ട്രപതിയുടെ ചിത്രംഇത്രയും നാൾ സ്ഥാപിക്കാതിരുന്നതിന്റെ കാരണം സംസ്ഥാന സർക്കാർ വ്യക്തമാക്കണം എന്നും ആവശ്യപ്പെട്ടു.

Related Articles

Back to top button