KeralaLatest

ബൈപ്പാസിലെ യാത്ര കൂടുതല്‍ സുഗമമാക്കും; മന്ത്രി ജി. സുധാകരന്‍

“Manju”

ശ്രീജ.എസ്

കൊല്ലം: ബൈപാസിലെ യാത്ര കൂടുതല്‍ സുഗമമാക്കുന്നതിന് ഇനിയും ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ബൈപാസ് റോഡില്‍ 13 കിലോ മീറ്ററില്‍ സ്ഥാപിച്ച 415 എല്‍ ഇ ഡി വഴി വിളക്കുകള്‍ തെളിയിച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കല്ലുംതാഴത്ത് നടന്ന ചടങ്ങില്‍ എം നൗഷാദ് എം എല്‍ എ അധ്യക്ഷത വഹിച്ചു.

കാസര്‍ഗോഡ്-കളിയിക്കാവിള ദേശീയപാത നാല് വരിയാക്കാന്‍ 2016 ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ശ്രമം നടന്നിരുന്നു. 2018 ല്‍ ഇത് പൂര്‍ത്തിയാക്കാമായിരുന്നു. എന്നാല്‍ ഇത് കാസര്‍ഗോഡ് തുടങ്ങി വരുന്നതേയുള്ളു. മുഖ്യമന്ത്രി നിരവധി തവണ പ്രധാനമന്ത്രി, നിതിന്‍ ഗഡ്കരി എന്നിവരുമായി ദേശീയപാത വികസനത്തിനായി ചര്‍ച്ച നടത്തിയ കാര്യവും മന്ത്രി ഓര്‍മ്മിപ്പിച്ചു. നാല് വര്‍ഷം താമസിച്ചെങ്കിലും ഇപ്പോള്‍ നാല് വരിയാക്കല്‍ തുടങ്ങിയതില്‍ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button