IndiaLatest

ഇന്ത്യയിലേക്ക് മൊഡേണ വാക്‌സിനും : അനുമതി ഇന്ന് ലഭിച്ചേക്കും

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് 18 ന് മുകളിലുള്ളവര്‍ക്ക് അടിയന്തര ആവശ്യത്തിന് ഉപയോഗിക്കുന്നതിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) യുടെ അനുമതി തേടി മൊഡേണ കോവിഡ് വാക്‌സിന്‍. മരുന്ന് നിര്‍മാണ കമ്പനിയായ സിപ്ലയാണ് മൊഡേണ വാക്‌സിന്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ വിതരണം ചെയ്യാനുള്ള അനുമതി തേടിയത്. അതെ സമയം ഇന്നുതന്നെ ഡിസിജിഐ ഇതിന് അനുമതി നല്‍കിയേക്കുമെന്നാണ് സൂചന.

മൊഡേണ വാക്‌സിന്‍ ഇറക്കുമതി ചെയ്യാനുള്ള അനുമതി തിങ്കളാഴ്ചയാണ് കമ്പനി തേടിയതെന്ന് സിപ്ല അധികൃതര്‍ അറയിച്ചു. ഫൈസര്‍ വാക്‌സിനൊപ്പം മൊഡേണയുടെ വാക്‌സിനും ആഗോളതലത്തില്‍ വലിയ തോതില്‍ സ്വീകാര്യത ലഭിച്ച കോവിഡ് വാക്‌സിനാണ്. 90 ശതമാനത്തോളം രോഗപ്രതിരോധ ശേഷി മൊഡേണ നല്‍കുന്നുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അമേരിക്കയില്‍ 12 കോടിയോളം പേര്‍ക്കും ഫൈസര്‍, മൊഡേണ വാക്‌സിനുകളാണ് വിതരണം ചെയ്തത്. എന്നാല്‍ കാര്യമായ സുരക്ഷാ പ്രശ്‌നങ്ങളൊന്നും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Related Articles

Back to top button