KeralaLatest

എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​ത്തു‌​ട​ര്‍​ച്ച നേ​ടു​മെ​ന്ന് എ​ബി​പി-​സീ വോ​ട്ട​ര്‍ സ​ര്‍​വേ

“Manju”

പിണറായി വിജയൻ കേരളാ മുഖ്യമന്ത്രി - Daily Reports

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​ത്തു‌​ട​ര്‍​ച്ച നേ​ടു​മെ​ന്ന് എ​ബി​പി-​സീ വോ​ട്ട​ര്‍ സ​ര്‍​വേ പ്ര​വ​ച​നം. 83 മുതല്‍ 91 സീറ്റുകള്‍ വരെ നേടി പിണറായി വിജയന്‍ സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച നേടുമെന്നാണ് സര്‍വേ പ്രവചനം. യുഡിഎഫിന് 47 മുതല്‍ 55 സീറ്റുകള്‍ വരെ ലഭിക്കുമെന്നും പറയുന്നു. 140 അം​ഗ​ങ്ങ​ളു​ള്ള നി​യ​മ​സ​ഭ​യി​ല്‍ യു​ഡി​എ​ഫി​ന് കേ​വ​ല ഭൂ​രി​പ​ക്ഷ​മാ​യ 71 ന് ​അ​ടു​ത്ത് എ​ത്താ​നാ​കി​ല്ല.
ബിജെപി കേരളത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കില്ലെന്നു പറയുന്ന സര്‍വേ, എന്‍ഡിഎ രണ്ട് സീറ്റുകള്‍ വരെ നേടുമെന്നും പ്രവചിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍വേ പ്രവചനങ്ങളാണ് പുറത്തുവന്നത്. പ​ശ്ചി​മ ബം​ഗാ​ളി​ല്‍ മ​മ​ത ബാ​ന​ര്‍​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ര്‍​ക്കാ​ര്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്നും സ​ര്‍​വേ പ്ര​വ​ചി​ക്കു​ന്നു.

തമിഴ്നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം വന്‍ ഭൂരിപക്ഷം നേടി അധികാരത്തില്‍ തിരിച്ചുവരും. 154-162 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. ഭരണമുന്നണിക്ക് 58-66 സീറ്റുകള്‍ ലഭിക്കുമെന്നും കമലിന്റെ മക്കള്‍ നീതി മയ്യം 2-6 സീറ്റ് വരെ നേടുമെന്നും സര്‍വേ പറയുന്നു. അസമില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്നാണു സര്‍വേ റിപ്പോര്‍ട്ട്.

Related Articles

Back to top button