IndiaKeralaLatest

ല​ഷ്ക​ര്‍ ഭീ​ക​ര​ര്‍ കാ​ഷ്മീ​രി​ലേ​ക്ക് നു​ഴ​ഞ്ഞു ക​യ​റാ​ന്‍ പ​ദ്ധ​തി​യി​ടു​ന്ന​താ​യി ഇ​ന്‍റ​ലി​ജ​ന്‍​സ്

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ന്യൂ​ഡ​ല്‍​ഹി: ല​ഷ്ക​ര്‍ ഭീ​ക​ര​ര്‍ ജ​മ്മു കാ​ഷ്മീ​രി​ലേ​ക്ക് നു​ഴ​ഞ്ഞു ക​യ​റാ​ന്‍ പ​ദ്ധ​തി​യി​ടു​ന്ന​താ​യി ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ട്. ശൈ​ത്യ​കാ​ല​ത്ത് നി​യ​ന്ത്ര​ണ​രേ​ഖ​വ​ഴി പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്ന് ല​ഷ്ക​ര്‍ ഇ ​തൊ​യ്ബ ഭീ​ക​ര​ര്‍ നു​ഴ​ഞ്ഞു​ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്.

ആ​റ് പേ​ര്‍ അ​ട​ങ്ങു​ന്ന ര​ണ്ട് സം​ഘ​ങ്ങ​ളാ​ണ് നു​ഴ​ഞ്ഞു​ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. മു​ന്ന​റി​യി​പ്പു​ക​ളെ തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ ജാ​ഗ്ര​ത​വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. കാ​ഷ്മീ​രി​ലെ സു​ര​ക്ഷ​യും വ​ര്‍​ധി​പ്പി​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശ​മു​ണ്ട്.

ഭിം​ഭെ​ര്‍ ഗാ​ലി, പൂ​ഞ്ച് എ​ന്നീ സെ​ക്ട​റു​ക​ള്‍ വ​ഴി​യാ​കും ഭീ​ക​ര​ര്‍ നു​ഴ​ഞ്ഞു​ക​യ​റാ​ന്‍ ശ്ര​മം ന​ട​ത്തു​ക​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഭീ​ക​ര​ര്‍​ക്ക് പി​ന്തു​ണ ന​ല്‍​കാ​നും നു​ഴ​ഞ്ഞു​ക​യ​റ്റം എ​ളു​പ്പ​മാ​ക്കു​ന്ന​തി​നു​മാ​യും പാ​ക് സൈ​ന്യം നി​യ​ന്ത്ര​ണ​രേ​ഖ​യി​ലെ ബി​എ​സ്‌എ​ഫ് പോ​സ്റ്റു​ക​ള്‍​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യേ​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

Related Articles

Back to top button