InternationalLatest

എന്റെ മകന്റെ ഹീറോ കോലി- ഗില്‍ക്രിസ്റ്റ്

“Manju”

സിഡ്‌നി: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് വിരാട് കോലി. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള കോലിക്ക് ലോകത്തിലെല്ലായിടത്തും തന്നെ വലിയ ആരാധക പിന്തുണയുണ്ട്.
പല താരങ്ങളുടെയും മക്കളുടെ ഹീറോയും കോലിയാണ്. ഇപ്പോഴിതാ വിരാട് കോലിയുടെ കട്ട ആരാധകനായ തന്റെ മകനെക്കുറിച്ച്‌ തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായിരുന്ന ആദം ഗില്‍ക്രിസ്റ്റ്. 2018-2019ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടയില്‍ ഉണ്ടായ സംഭവത്തെക്കുറിച്ചാണ് ഗില്‍ക്രിസ്റ്റ് തുറന്ന് പറഞ്ഞിരിക്കുന്നത്. ബാറ്റ് വാങ്ങാന്‍ പോയപ്പോള്‍ ഞാന്‍ ഉപയോഗിച്ചിരുന്ന ബാറ്റിനെ പരിഗണിക്കാതെ വിരാട് കോലി കളിക്കുന്ന എംആര്‍എഫാണ് അവന് വേണ്ടിയിരുന്നതെന്നാണ് ഗില്‍ക്രിസ്റ്റ് പറഞ്ഞത്.

Related Articles

Back to top button