InternationalLatest

ഖിസ്സ’ പ്രകാശനം പുസ്തകമേളയില്‍ നടക്കും

“Manju”

ദുബായ്: മഷി സാഹിത്യക്കൂട്ടായ്മയുടെ കഥാസമാഹാരമായ ‘ഖിസ്സ’ നാലാം ഭാഗത്തിന്‍റെ പ്രകാശനം ഈ വരുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നടക്കും. പ്രവാസികളുടെ ഇരുപത്തിനാല് കഥകളും ഒരു കവിതയും ചേര്‍ന്ന ഖിസ്സയില്‍ പുതുമയുള്ളതും വ്യത്യസ്തങ്ങളുമായ കഥകള്‍ ഉള്‍കൊള്ളിച്ചിരിക്കുന്നു. പുസ്‌തകത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത് മഷി കൂട്ടായ്മയിലെ ജോയ് ഡാനിയേല്‍, റാസ്, ദിവ്യ മധു, സജ്‌ന പണിക്കര്‍, അനുജ സനൂബ്, പ്രീതി രഞ്ജിത്ത്, ലൂക്കോസ് ചെറിയാന്‍, രമ്യ മണി, അഖില്‍ ജയചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഷാര്‍ജ അന്താരാഷ്ട പുസ്തകമേളയില്‍ നവംബര്‍ ഏഴാം തീയതി രാത്രി ഒന്‍പത് മണിക്ക് റൈറ്റേഴ്‌സ് ഫോറത്തില്‍ വച്ച്‌ ‘ഖിസ്സ’ പ്രകാശനം നടക്കും. യുഎയിലെ പ്രമുഖ സാഹിത്യകാരന്മാര്‍ ചടങ്ങില്‍ പങ്കെടുക്കും.

Related Articles

Back to top button