IndiaLatest

സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കിയില്ലെന്ന് ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്ക്

“Manju”

ശ്രീജ.എസ്

ഹരിയാന : സംസ്ഥാന സര്‍ക്കാര്‍ തനിക്ക് ജോലി നല്‍കിയില്ലെന്ന് ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്ക്. തനിക്ക് ഉറപ്പ് മാത്രമേ ലഭിച്ചുള്ളൂ സര്‍ക്കാരില്‍ നിന്ന് ജോലിയൊന്നുമില്ലെന്ന് സാക്ഷി മാലിക്ക് പറഞ്ഞു. എന്നാല്‍ സാക്ഷിയുടെ ഈ വാദം ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ് വെള്ളിയാഴ്ച തള്ളി.

‘ഇതുവരെ എനിക്ക് സ്ഥലമോ ജോലിയോ ലഭിച്ചിട്ടില്ല. ഞാന്‍ നേരത്തെ കായിക മന്ത്രിയെയും മുഖ്യമന്ത്രിയെയും സന്ദര്‍ശിച്ചിരുന്നു, എന്നാല്‍ ഉറപ്പ് മാത്രമാണ് ലഭിച്ചത്, ‘2016 റിയോ ഗെയിംസ് മെഡല്‍ ജേതാവ് മാലിക് വ്യാഴാഴ്ച അവകാശപ്പെട്ടിരുന്നു.

എന്നാല്‍ ഒളിമ്പിക്‌സ് മത്സരത്തിന് ശേഷം ഇന്ത്യയില്‍ വന്നിറങ്ങിയ ദിവസം ഞങ്ങള്‍ 2.5 കോടി രൂപയുടെ ചെക്ക് നല്‍കി. ഒരു കളിക്കാരന്റെ അഭ്യര്‍ഥന മാനിച്ച്‌ അവരുടെ രണ്ട് കോച്ചുകള്‍ക്കും 10 ലക്ഷം രൂപ വീതം നല്‍കി. ഞങ്ങള്‍ അവര്‍‍ക്ക് ഒരു ജോലി വാഗ്ദാനം ചെയ്തു, പക്ഷേ അവര്‍‍ക്ക് റെയില്‍വേയില്‍ സ്ഥാനക്കയറ്റം ലഭിച്ചുവെന്നും അവിടെ ജോലിചെയ്യുമെന്നും പറഞ്ഞ് അവര്‍ അത് നിരസിച്ചു, എന്നും 2014 മുതല്‍ 2019 വരെ സംസ്ഥാന ആരോഗ്യമന്ത്രി കൂടിയായ സ്‌പോര്‍ട്‌സ് പോര്‍ട്ട്ഫോളിയോ വഹിച്ച വിജ് പറഞ്ഞു,

Related Articles

Back to top button