KeralaLatestThiruvananthapuram

ആലുവയില്‍ നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവം രാസപരിശോധന ഫലം പുറത്ത്

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: ആലുവയില്‍ മൂന്ന് വയസുകാരന്‍ നാണയം വിഴുങ്ങിയ ശേഷം മരണമടഞ്ഞ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. കടുങ്ങല്ലൂര്‍ സ്വദേശിയായ പൃഥ്വിരാജ് എന്ന് പേരുള്ള കുട്ടി മരണമടഞ്ഞത് നാണയം അകത്ത് ചെന്നത് കൊണ്ടല്ല എന്ന രാസപരിശോധനാഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഓഗസ്റ്റ് ഒന്നാം തീയതിയാണ് ഒരു രൂപ നാണയം വിഴുങ്ങിയ കുട്ടി മരണപ്പെട്ടത്. നാണയം വിഴുങ്ങി 18 മണിക്കൂറുകള്‍ക്കുള്ളിലാണ് കുട്ടിയുടെ മരണം സംഭവിച്ചത്.

എന്നാല്‍ ഇപ്പോള്‍ കുട്ടി നാണയം വിഴുങ്ങിയത് മൂലമല്ല മരണപ്പെട്ടത് എന്ന വിവരമാണ് പുറത്തുവരുന്നത്. മരണ കാരണം നാണയം വിഴുങ്ങിയതല്ലെന്നും ശ്വാസതടസമാണ് കാരണമെന്നും ആന്തരിക അവയവ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിക്ക് മുമ്പും ശ്വാസതടസം ഉണ്ടായിട്ടുള്ളതായുള്ള സംശയത്തിലേക്കും രാസ പരിശോധനാ ഫലം വിരല്‍ ചൂണ്ടുന്നു

Related Articles

Back to top button