LatestThiruvananthapuram

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഏപ്രിലില്‍

“Manju”

തിരുവനന്തപുരം: ഐ.ടി നഗരമായ കഴക്കൂട്ടത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ രണ്ടുവ‌ര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് 2018ല്‍ നിര്‍മ്മാണം ആരംഭിച്ച എലിവേറ്റ‌ഡ് ഹൈവേ ഏപ്രിലോടെ പൂര്‍ത്തിയാക്കുമെന്ന് ദേശീയപാത അതോറിട്ടിയുടെ ഉറപ്പ്.
കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ പൂര്‍ത്തിയാക്കുമെന്ന ആദ്യ വാഗ്ദാനം കൊവിഡ് കാരണം നടപ്പായില്ല. ജനുവരില്‍ പൂര്‍ത്തിയാക്കുമെന്ന ഉറപ്പും പാളിയതോടെയാണ് പുതിയ വാഗ്ദാനം. 2.72 കിലോമീറ്റര്‍ നീളമുള്ള നാലുവരിപ്പാതയുടെ 70ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുള്ള ജോലികള്‍ ഏപ്രിലോടെ പൂര്‍ത്തിയാക്കുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ (എന്‍.എച്ച്‌.എ.ഐ) അറിയിച്ചു.
ടെക്നോപാര്‍ക്ക് ഫേസ്ത്രീ, ആറ്റിന്‍കുഴി, മുക്കോലയ്‌ക്കല്‍ എന്നിവിടങ്ങളില്‍ മൂന്ന് അണ്ടര്‍പാസുകള്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാല്‍ അണ്ടര്‍പാസ് ഇല്ലാതെയാകും എലിവേറ്റഡ് ഹൈവേ തുറന്നുനല്‍കുക.
തൂണുകള്‍ എല്ലാം സ്ഥാപിച്ചെങ്കിലും കഴക്കൂട്ടം ജംഗ്ഷനില്‍ പിയര്‍ക്യാപ് ഘടിപ്പിക്കുന്ന ജോലികളാണ് നിലവില്‍ പുരോഗമിക്കുന്നത്. മുന്നൂറോളം തൊഴിലാളികള്‍ പകലും രാത്രിയുമായി ജോലിചെയ്യുകയാണ്. നേരത്തെ വകുപ്പുകളുടെ ഏകോപനമില്ലായ്മ കാരണം ജോലികളില്‍ ഇഴച്ചിലുണ്ടായിരുന്നു

Related Articles

Back to top button