InternationalLatest

ചൈനയില്‍ 100 കോടി ജനങ്ങള്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു.

“Manju”

ബെയ്ജിംഗ്: ചൈനയില്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം നൂറു കോടിയായി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ രാജ്യമാണ് ചൈന. ചൈനയില്‍ വാക്‌സിന്‍ വിതരണം വളരെ വേഗത്തിലാണ് നടന്നു വന്നിരുന്നു.
കഴിഞ്ഞ അഞ്ചു ദിവസങ്ങള്‍ കൊണ്ട് 10 കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. കൂടാതെ , ഇതോടൊപ്പം ചൈനയിലുള്ള രണ്ടു ലക്ഷത്തിലധികം വിദേശികള്‍ക്കും വാക്സിന്‍ നല്കി.
രണ്ടു ഡോസും സ്വീകരിച്ചവരുടെ എണ്ണം എത്രയെന്ന് എന്‍എച്ച്‌സി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ഈ വര്‍ഷം അവസാനത്തോടെ ജനസംഖ്യയുടെ എഴുപതു ശതമാനത്തിനു കോവിഡ് വാക്സിന്‍ ലഭ്യമാക്കാനാണു ചൈന ലക്ഷ്യമിടുന്നത് എന്നാണ് സൂചന.

Related Articles

Back to top button