KeralaLatestMalappuram

കോവിഡ് ബാധിതനായി ചികിൽസയിൽ കഴിയുമ്പോഴും ഔദ്യോഗിക കർത്തവ്യ നിർവഹണത്തിൽ വ്യാപൃതനായിരുന്നു മലപ്പുറം ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ.

“Manju”


കരുതലിന്റെ മാതൃക..

ചികിത്സാകേന്ദ്രത്തിൽ തന്നെ താൽക്കാലിക ഓഫീസ് സംവിധാനം ക്രമീകരിച്ചാണ് അദ്ദേഹം കൃത്യനിർവഹണം നടത്തിയിരുന്നത്. കോവിഡ് 19 സ്ഥിരീകരിച്ച സബ് കലക്ടറും അസിസ്റ്റന്റ് കളക്ടറും ഒപ്പമുണ്ടായിരുന്നു.

എന്നാൽ ഇന്ന് ഇവർക്ക് നടത്തിയ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് കോട്ടക്കലെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ നിന്നും കളക്ടറും സംഘവും മടങ്ങി. റിസൾട്ട് നെഗറ്റീവായി എങ്കിലും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം ക്വാറന്റൈനിൽ തുടരും. ചികിത്സയ്ക്കിടയിലും ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി ഇടപെടാൻ കഴിഞ്ഞതിൽ തികഞ്ഞ ചാരിതാർത്ഥ്യമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു . ഈ പ്രവർത്തനങ്ങൾക്കും അതിജീവനത്തിനും പരിപൂർണ്ണ പിന്തുണ നൽകിയ സഹപ്രവർത്തകർക്കും ജില്ലാ മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്കും , ജില്ലാ പോലീസ് മേധാവിക്കും , ട്രോമാകെയർ ഉൾപ്പെടെയുള്ള വളണ്ടിയർമാർക്കും പിന്തുണയും പ്രാർത്ഥനയുമായി ഒപ്പം നിന്ന ഓരോരുത്തർക്കും കളക്ടർ നന്ദി അറിയിക്കുന്നു

Related Articles

Back to top button