KeralaLatestMalappuram

സഹോദരങ്ങൾ ചിത്രങ്ങൾ വരയ്ക്കുന്നത് പ്രദർശനം വഴി ദുരിതബാധിതർക്കുള്ള പണം കണ്ടെത്താൻ

“Manju”

പി .വി.എസ്

മലപ്പുറം :വർണചിത്രങ്ങളിൽ നിറയെ ഗ്രാമവും ഉത്സവവും പട്ടം പറത്തുന്ന കുട്ടികളും വയലും പ്രളയവും അടച്ചിടൽ കാലത്തെ വീട്ടുവിശേഷങ്ങളും .വർണങ്ങളാൽ തിളങ്ങുന്ന ഈ ചിത്രങ്ങൾ പ്രദർശനം നടത്തി ദുരിതബാധിതരെ സഹായിക്കാനാണ് ലക്ഷ്യമിടുന്നത് . സഹോദരങ്ങളായ അഭിനവും ലക്ഷ്മിയും ക്രയോണിലും ഓയിൽ പേസ്റ്റിലും വാട്ടർകളറിലുമായി നൂറുകണക്കിന് ചിത്രങ്ങൾ വരച്ചാണ് കൊറോണക്കാലത്തും തിളങ്ങി നിൽക്കുന്നത് .പേപ്പർ ക്രാഫ്റ്റിലും ഇവർ ധാരാളം കരകൗശല വസ്തുക്കൾ നിർമിച്ചിട്ടുണ്ട് .അഭിനവ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് സ്കൂളിലെ അഞ്ചാം ക്ലാസിലും സഹോദരി ലക്ഷ്മി രചന നഴ്സറിയിലെ യുകെജി യിലുമാണ് പഠിക്കുന്നത് .ഇരുവരും അഖിലേന്ത്യാ തലം വരെയുള്ള ഒട്ടനവധി ചിത്രരചനാ മത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട് .കുറ്റൂർ നോർത്ത് കെ എം എച്ച് എസിലെ ചിത്രകലാ അധ്യാപകനായ ഷൈജു കാക്കഞ്ചേരിയുടെയും സൗമ്യയുടെയും മക്കളാണ് .ലോക് ഡൗൺ കഴിഞ്ഞാൽ പ്രദർശനത്തിനു വയ്ക്കുന്ന ചിത്രങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലം കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് ഇവരുടെ തീരുമാനം .

Related Articles

Back to top button