IndiaKeralaLatest

കോവി‍ഡ് : ലോകത്ത് രണ്ട് കോടി മുപ്പത്തിയാറ് ലക്ഷം കൊവിഡ് ബാധിതര്‍

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി മുപ്പത്തിയാറ് ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തോളം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 812,181 ആയി ഉയര്‍ന്നു. 16,075,290 പേര്‍ സുഖം പ്രാപിച്ചു.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. യു.എസില്‍ ആകെ രോഗബാധിതരുടെ എണ്ണം 5,874,123 ആയി. 180,604 പേരാണ് കൊവിഡ് മൂലം മരണമടഞ്ഞത്. 3,167,028 പേര്‍ സുഖം പ്രാപിച്ചു. രോഗബാധിതരുടെ എണ്ണത്തില്‍ ബ്രസീല്‍ ഇപ്പോഴും രണ്ടാം സ്ഥാനത്ത് തുടരുകയാണ്. രാജ്യത്ത് 3,605,783 പേര്‍ക്കാണ് ആകെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 114,772 ആയി.2,709,638 പേര്‍ രോഗമുക്തി നേടി.

ഇന്ത്യയിലും സ്ഥിതി ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ആദ്യമായി പ്രതിദിന രോഗികള്‍ എഴുപതിനായിരം കടന്നു. ശനിയാഴ്ച 70,067 പുതിയ രോഗികളും 918 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 31 ലക്ഷം കടന്നു. മരണം 57,000 പിന്നിട്ടു. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികള്‍ ഇന്ത്യയിലാണ്. ശനിയാഴ്ച 43,829 കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 46,210 പേര്‍ ബ്രസീലില്‍ പുതുതായി രോഗബാധയുണ്ടായത്.

Related Articles

Back to top button