IndiaKeralaLatest

കോവിഡ് രോഗമുക്തി നിരക്ക് 76 ശതമാനത്തിലേക്ക്

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 76 ശതമാനത്തിലേക്ക്. 24 മണിക്കൂറിനിടെ റെക്കോര്‍ഡ് രോഗികളാണ് ആശുപത്രി വിട്ടത്. 66,550 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടതെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയര്‍ന്നതോടെ, ആകെ ആശുപത്രി വിട്ടവര്‍ 24 ലക്ഷം കടന്നു. 24,04,585 പേരാണ് ഇതുവരെ കോവിഡ് രോഗമുക്തി നേടിയത്. ഇതോടെ കോവിഡ് രോഗമുക്തി നിരക്ക് 75.91 ശതമാനമായി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 60,975 പേര്‍ക്കാണ്. ഈ സമയത്ത് കോവിഡ് മുക്തമായവര്‍ ഈ സംഖ്യ മറികടന്നത് പ്രതീക്ഷ നല്‍കുന്നതാണ്. മരണനിരക്ക് വീണ്ടും കുറഞ്ഞു. 1.85 ശതമാനമായി താഴ്ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ചികിത്സയിലുളളവരും രോഗമുക്തി നേടിയവരും തമ്മിലുളള അകലം വീണ്ടും വര്‍ധിച്ചു. 17 ലക്ഷമായാണ് ഉയര്‍ന്നത്.

Related Articles

Back to top button