IndiaInternationalLatest

ഇന്ത്യ സേനാവിന്യാസം ശക്തമാക്കി

“Manju”

ശ്രീജ.എസ്

ലേഡാക്ക്: ലേയിലെ തന്ത്രപ്രധാന മേഖലകളില്‍ സേനാവിന്യാസം ശക്തമാക്കി ഇന്ത്യ. പാംഗോംഗ് സോ മേഖലയില്‍ കഴിഞ്ഞ ദിവസം ചൈന പ്രകോപനം സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് ഉയരങ്ങളിലെ നിര്‍ണ്ണായക മേഖലകളില്‍ ഇന്ത്യ സൈനികരുടെ എണ്ണം വര്‍ദ്ധിപ്പിച്ചത്.

പാംഗോംഗ് തടകാത്തിന്റെ ദക്ഷിണ തീരങ്ങളിലെ സ്ഥിതിഗതികള്‍ കൃത്യമായി മനസ്സിലാക്കുന്നതിന് ഇന്ത്യ നിരീക്ഷണ സംവിധാനവും ശക്തമാക്കിയിട്ടുണ്ട്. കിഴക്കന്‍ ലഡാക്കിലെ പ്രതിരോധ- സുരക്ഷാ സാഹചര്യങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ നിരന്തരം വിലയിരുത്തു വരികയാണ്. പാംഗോംഗ് സോയില്‍ ഉണ്ടായ പ്രകോപനത്തിന്റെ പശ്ചാത്തലത്തില്‍ കരസേനാ മേധാവി എം എം നരവാനെ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിരുന്നു.

Related Articles

Back to top button