InternationalLatest

20 ബി​ല്യ​ന്‍ ഡോ​ള​ര്‍ ക​ട​മെ​ടു​ക്കാന്‍ കു​വൈ​ത്ത്​ പെ​ട്രോ​ളി​യം കോ​ര്‍​പ​റേ​ഷ​ന്‍

“Manju”

കു​വൈ​ത്ത്​ സി​റ്റി: അ​ടു​ത്ത അ​ഞ്ചു​വ​ര്‍​ഷ​ത്തേ​ക്കു​ള്ള വി​ക​സ​ന പ​ദ്ധ​തി​ക​ള്‍​ക്കാ​യി കു​വൈ​ത്ത്​ പെ​ട്രോ​ളി​യം കോ​ര്‍​പ്പറേ​ഷ​ന്‍ 20 ബി​ല്യ​ന്‍ ഡോ​ള​ര്‍ ക​ട​മെ​ടു​ക്കു​ന്നു.​ കു​വൈ​ത്ത്​ സ​ര്‍​ക്കാ​റി​ന്​ കീ​ഴി​ലു​ള്ള എ​ണ്ണ​ക്ക​മ്പ​നി​യായ​ കെ.​പി.​സിയാണ് വ​ന്‍ തു​ക ക​ട​മെ​ടു​ക്കു​ന്ന​ത്. കോ​വി​ഡ് മഹാമാരിയെ തുടര്‍ന്നുള്ള ​ പ്ര​തി​സ​ന്ധി​യി​ല്‍ എ​ണ്ണ​വി​ല കൂ​പ്പു​കു​ത്തി​യ​ത്​ എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ വ​രു​മാ​ന പ്ര​തീ​ക്ഷ​ക​ളെ​യും ബ​ജ​റ്റി​നെ​യും ഒന്നാകെ ത​കി​ടം മ​റി​ച്ചു.

അതെ സമയം 20 ബി​ല്യ​ന്‍ ഡോ​ള​ര്‍ ഒ​റ്റ​യ​ടി​ക്ക്​ ക​ട​മെ​ടു​ക്കി​ല്ല. ഓ​രോ ആ​റു​മാ​സ​വും പ​ണ​ത്തിന്റെ ആ​വ​ശ്യം എ​ത്ര​യെ​ന്ന്​ വി​ല​യി​രു​ത്തും. ഒ​പെ​ക് ധാ​ര​ണ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ താ​ല്‍​ക്കാ​ലി​ക​മാ​യി ഉ​ല്‍​പാ​ദ​നം കു​റ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും എ​ണ്ണ മേ​ഖ​ല​യി​ലെ ദീ​ര്‍​ഘ​കാ​ല നി​ക്ഷേ​പ​ത്തി​ല്‍ കു​വൈ​ത്ത് കു​റ​വു​വ​രു​ത്തി​യി​ട്ടി​ല്ല.

അതെ സമയം വി​ല​യി​ടി​വ് താ​ല്‍​ക്കാ​ലി​ക​മാ​ണെ​ന്നും ദീ​ര്‍​ഘ​കാ​ലാ​ടി​സ്​​ഥാ​ന​ത്തി​ല്‍ നി​ക്ഷേ​പം ന​ട​ത്തു​ന്ന​ത് ഭാ​വി​യി​ല്‍ വി​ല കൂ​ടു​മ്പോ​ള്‍ രാ​ജ്യ​ത്തിന്റെ സ​മ്പ​ദ് വ്യ​വ​സ്​​ഥ​ക്ക് ശക്തി പകരുമെന്നാണ് കു​വൈ​ത്തിന്റെ നിഗമനം. കു​വൈ​ത്തിെന്റെ പ്ര​തി​ദി​ന എ​ണ്ണ ഉ​ല്‍​പാ​ദ​നം 2040 ആ​കു​ന്ന​തോ​ടെ 4.75 ദ​ശ​ല​ക്ഷം ബാ​ര​ല്‍ ആ​കു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ല്‍. 3.15 ദ​ശ​ല​ക്ഷം ബാ​ര​ലാ​ണ് നി​ല​വി​ല്‍ ഉ​ല്‍​പാ​ദ​ന​ശേ​ഷി.

Related Articles

Back to top button