IndiaLatest

മൂന്ന് കണ്ണുകളുമായി പശുക്കുട്ടി : അത്ഭുതക്കാഴ്‌ച്ച കാണാന്‍ ജനപ്രവാഹം

“Manju”

റായ്പൂര്‍: ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവില്‍ മൂന്ന് കണ്ണുകളോട് കൂടിയ പശുക്കുട്ടി പിറന്നു. നവാഗാവിലെ കര്‍ഷകനായ ഹേമന്ത് ചന്ദേലിന്റെ ജേഴ്‌സി ഇനത്തില്‍പ്പെട്ട പശുവാണ് മൂന്ന് കണ്ണുകളോടുകൂടിയ പശുക്കുട്ടിയ്‌ക്ക് ജന്മം നല്‍കിയത്. പശുക്കുട്ടിയ്‌ക്ക് മൂന്ന് കണ്ണുകളും മൂക്കില്‍ നാല് ദ്വാരങ്ങളുമുണ്ട്. പശുക്കുട്ടിയുടെ വിവരം അറിഞ്ഞ് നിരവധി പേരാണ് ഹേമന്തിന്റെ വീട്ടിലേക്ക് എത്തുന്നത്.

പശുക്കുട്ടി പരമശിവന്റെ അവതാരമാണെന്നാണ് കാണാനെത്തുന്നവര്‍ പറയുന്നത്. പശുക്കുട്ടിയെ കാണാനെത്തുന്നവര്‍ പ്രത്യേകം പൂക്കളും നാളികേരവും സമര്‍പ്പിക്കുന്നുമുണ്ട്. മകരസംക്രാന്തി ദിനത്തിലാണ് പശുക്കുട്ടി പിറന്നത്. അതിനാല്‍ തന്നെ ജനങ്ങളുടെ വിശ്വാസവും വര്‍ദ്ധിക്കുകയാണ്. പശുക്കുട്ടി ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും തങ്ങള്‍ അത്ഭുതപ്പെട്ടിരിക്കുകയാണെന്നും ഹേമന്ത് പറഞ്ഞു. പശുക്കുട്ടിയെ കാണാന്‍ ഹേമന്തിന്റെ വീട്ടില്‍ ജനങ്ങളുടെ വന്‍ തിരക്കാണ്.

ഭ്രൂണം ശരിയായ രീതിയില്‍ വളരാത്തതിനെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചതെന്ന് വെറ്റിനറി ഡോക്ടര്‍ നരേന്ദ്ര സിംഗ് പറഞ്ഞു. ശാസ്ത്രത്തിന്റെ അത്ഭുതമാണിതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

Related Articles

Back to top button