KeralaLatestThiruvananthapuram

ഓണ സദ്യയൊരുക്കാന്‍ പാടുപെടും

“Manju”

സിന്ധുമോള്‍ ആര്‍

തോപ്പുംപടി: പോക്കറ്റ് നിറയെ കാശുണ്ടോ? എങ്കില്‍ ഇക്കുറി വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കാം. എല്ലെങ്കില്‍ ഓണസദ്യ പേരിലൊതുക്കാം. പച്ചക്കറി വിലയടക്കം ഒറ്റയടിക്ക് കുതിച്ച്‌ ഉയര്‍ന്നതാണ് സാധാരണക്കാരുടെ ഓണാഘോഷം തുലാസിലാക്കിയത്. ഇന്നലെ മാര്‍ക്കറ്റില്‍ തക്കാളി കിലോക്ക് 50 രൂപയായി ഉയര്‍ന്നു. അച്ചിങ്ങയും അമ്പതില്‍ എത്തി. അച്ചാര്‍ ഇടുന്ന വടുക പുളി നാരങ്ങക്ക് 70 രൂപയായി. കാരറ്റ് 70ലേക്കും സവാള 30 നിന്ന് 60രൂപയിലേക്കും ഉയര്‍ന്നു. ഇഞ്ചിക്കറി ഇനി സ്വപ്നം മാത്രമാകും. ഇന്നലത്തെ ഇഞ്ചിയുടെ മാര്‍ക്കറ്റ് വില 110 രൂപയായി. വെളുത്തുള്ളി 150ല്‍ എത്തി. സദ്യക്ക് പ്രധാന ഇനമായ ചെറുപഴം 50രൂപയും ഞാലിപ്പൂവന്‍ 60 രൂപയുമായി ഉയര്‍ന്നു. പച്ചക്കറി ഇനത്തിന്റെ വില ഇനിയും കുതിച്ചുയരുമെന്നാണ് പള്ളുരുത്തിയിലെ വ്യാപാരി സുജിത്ത് പറയുന്നത്. കൊവിഡ് വ്യാപന ഭീതിയെ തുടര്‍ന്ന് അടച്ച പശ്ചിമകൊച്ചി നിവാസികള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. പലരും ആട്, കോഴി, പശു എന്നിവയെ ഇതിനകം വിറ്റു കഴിഞ്ഞു. അടച്ചു പൂട്ടിയ സ്ഥലങ്ങളായ മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, ചെല്ലാനം, പള്ളുരുത്തി തുടങ്ങിയ സ്ഥലങ്ങളിലും കൊച്ചിയുടെ മറ്റു പ്രദേശങ്ങളിലും സര്‍ക്കാര്‍ റേഷന്‍ കടകള്‍ വഴി നല്‍കുന്ന ഓണക്കിറ്റാണ് ഏക ആശ്രയം.

Related Articles

Back to top button