Latest

ഛർദ്ദി അതിസാരം; വെള്ളായണി കാർഷിക സർവ്വകലാശാലയിലെ ഹോസ്റ്റലുകൾ അടച്ചു

“Manju”

തിരുവനന്തപുരം: കേരള കാർഷിക സവ്വകലാശാലയുടെ കീഴിൽ വരുന്ന തിരുവനന്തപുരത്തെ വെള്ളായണിയിലെ കോളേജ് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് ഛർദ്ദി യും ,അതിസാരവും വ്യാപകമായി പിടിപെട്ടതിനെ തുടർന്ന് കോളേജിലെ ഹോസ്റ്റലുകൾ അടച്ചു . കായലിനോട് ചേർന്ന് കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറുകളുടെ ശോച്യാവസ്ഥയെ കുറിച്ച് പരാതികൾ ഉയർന്നിട്ടുണ്ട് .അത് കൂടാതെ കോളേജിന്റെ പരിസരങ്ങൾ കാട് പിടിച്ച് കിടക്കുന്ന അവസ്ഥയിലുമാണ് .

ഹോസ്റ്റലുകൾ പൂട്ടിയതിനെ തുടർന്ന് നൂറുകണക്കിന് വിദ്യാർത്ഥികളാണ് ദുരവസ്ഥയിൽ ആയിരിക്കുന്നത് .കോളേജിൽ ഖര മാലിന്യ സംസ്ക്കരണം ശരിയായ രീതിയിൽ നടക്കുന്നില്ല എന്ന പരാതിയും ഉയർന്നിട്ടുണ്ട് . വെള്ളായണി കായലിൽ നിന്നാണ് സമീപ പ്രദേശങ്ങളിലെ പഞ്ചായത്തുകളിലും , വിഴിഞ്ഞം തുറമുഖത്തേക്കും കുടിവെള്ളം എത്തിക്കുന്നത് എന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ് .

പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദത്തിലെ മെഡിക്കൽ ഓഫീസറിന്റെ നിർദ്ദേശപ്രകാരമാണ് ഹോസ്റ്റലുകൾ അടിയന്തിരമായി അടച്ചത്. എല്ലാ ക്ലാസുകളും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ചില ക്ലാസുകൾ ഓൺലൈനായി തുടരാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

Related Articles

Back to top button