InternationalLatest

തായ്‌വാൻ ആകാശത്ത് ചൈനയുടെ പ്രകോപനം

“Manju”

തായ്‌പേയ്: വ്യോമാതിർത്തി ലംഘിച്ച് യുദ്ധവിമാനങ്ങൾ പറത്തി ചൈനയുടെ പ്രകോപനം തുടരുന്നു. തായ്വാന്റെ ആകാശത്ത് ഒരു മാസത്തിനിടെ നാലാം തവണയാണ് ചൈന യുദ്ധഭീതി സൃഷ്ടിക്കുന്നത്. ചൈനീസ് വ്യോമസേനയുടെ ഷാൻസീ വൈ-8 യുദ്ധവിമാനങ്ങളാണ് തായ് വാൻ ആകാശത്ത് പ്രകോപനം സൃഷ്ടിച്ചുകൊണ്ട് പറന്നത്.

ചൈനയുടെ നിരന്തര പ്രകോപനത്തിനെ പ്രതിരോധിക്കാൻ തായ്വാൻ വ്യോമസേനയും വിമാനങ്ങളുമായി ആകാശത്ത് നിരന്നത് മേഖലയെ യുദ്ധഭീതിയിലാക്കിയിട്ടുണ്ട്. ഈ മാസം 2, 3, 4, 7 തീയതികളിലാണ് ചൈന വ്യോമാതിർത്തി ലംഘിച്ചത്.

കഴിഞ്ഞ വർഷം സെപ്തംബർ മുതലാണ് ചൈന യുദ്ധവിമാനങ്ങളയച്ച് പ്രകോപനം സൃഷ്ടിക്കുന്നത് ആരംഭിച്ചത്. അമേരിക്ക പസഫിക്കിൽ നിന്നും സഹായം എത്തിക്കുന്നതും തായ് വാനുമായി വ്യാപാര വാണിജ്യ കരാർ ഒപ്പിട്ടതും ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ട്.

ചൈനയുടെ പ്രധാന ഭൂവിഭാഗത്തിന്റെ ഭാഗമായുള്ള തായ് വാൻ സ്വതന്ത്ര്യ ഭരണസംവിധാനത്തിലാണ് നിലനിൽക്കുന്നത്. എന്നാൽ തങ്ങളുടെ അധീനതയിലാണെന്നും വിദേശരാജ്യങ്ങൾ നേരിട്ട് തായ്‌വാനുമായി ഒരു കരാറും സ്ഥാപിക്കരുതെന്നും ചൈന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

Related Articles

Back to top button