Thiruvananthapuram

കൊവിഡ്: സ്ത്രീസുരക്ഷ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു: അഡ്വ. നിവേദിത സുബ്രഹ്മണ്യൻ

“Manju”

എസ് സേതുനാഥ്

 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധരംഗത്ത് സ്ത്രീ സുരക്ഷ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് മഹിളാമോർച്ചാ സംസ്ഥാന അദ്ധ്യക്ഷ അഡ്വ.നിവേദിത സുബ്രഹ്മണ്യൻ. ആറൻമുളയിൽ 108 ആംബുലൻസിൽ കൊവിഡ് രോഗിയായ യുവതി പീഡിപ്പിക്കപ്പെട്ടതു മുതൽ ചെങ്ങന്നൂരിൽ ക്വോറന്റയിനിലിരുന്ന യുവതിയുടെ ഗർഭം അലസിയത് വരെ എത്തിനിൽക്കുകയാണ് സർക്കാരിന്റെ പരാജയം. തക്കസമയത്ത് ആശുപത്രിയിലെത്തിക്കാൻ 108 ആംബുലൻസ് പോലും കയ്യൊഴി‍ഞ്ഞതാണ് ചെങ്ങന്നൂരിലെ യുവതിയുടെ ദുരവസ്ഥയ്ക്ക് കാരണം. ക്വോറന്റയിനിൽ ഇരിക്കുന്നവർക്ക് പോലും 108 ആംബുലൻസ് ലഭിക്കുന്നില്ലെന്നതിന് ആരോഗ്യമന്ത്രി മറുപടി പറയണം. ക്വോറന്റയിനിലുള്ള സ്ത്രീകളുടേയും ആശുപത്രിയിലെത്തിക്കുന്ന സ്ത്രീകളുടേയും സുരക്ഷിതത്വം ഉറപ്പിക്കുന്നതിൽ ഒരു സ്ത്രീ കൂടിയായ ആരോഗ്യമന്ത്രി കെ.കെ ശൈലജ പരാജയപ്പെട്ടെന്ന് നിവേദിത പറഞ്ഞു. പാറശ്ശാലയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ യുവതി കുളിക്കുന്ന ദൃശ്യം പകർത്തിയ ഡിവൈ.എഫ്.ഐക്കാരനെ അറസ്റ്റ് ചെയ്ത സംഭവം ഞെട്ടിക്കുന്നതാണ്. ഭരണകക്ഷിയുടെ പ്രവർത്തകർ ഇത്തരത്തിലുള്ള ആഭാസം ചെയ്യുമ്പോൾ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ എന്ത് വിശ്വസിച്ചാണ് സ്ത്രീകൾ കഴിയുകയെന്നും അവർ ചോദിച്ചു. സമരക്കാർ കാരണമാണ് കൊവിഡ് പടരുന്നതെന്ന് മുഖ്യമന്ത്രി പറയുമ്പോൾ മന്ത്രിമാർക്ക് എങ്ങനെയാണ് കൊവിഡ് പിടിച്ചത്? മഹിളാമോർച്ചയുടെ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് തല്ലിയൊതുക്കാമെന്ന് പിണറായി കരുതരുത്. പുരുഷ പൊലീസുകാരെ ഉപയോഗിച്ച് സ്ത്രീകളെ കയ്യേറ്റം ചെയ്യുന്നതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. മഹിളാമോർച്ചാ പ്രവർത്തകരുടെ വസ്ത്രം കീറി അപമാനിക്കുന്ന രീതിയാണ് പൊലീസ് സ്വീകരിക്കുന്നത്. ജനാധിപത്യസമരങ്ങളിൽ സ്ത്രീകൾ ഇറങ്ങുന്നത് തടയാനുള്ള ഇത്തരം നാണംകെട്ട പ്രയോഗങ്ങൾക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് നിവേദിത പറഞ്ഞു.
————————-
Regards & thanks
BJP Media Cell

Related Articles

Back to top button