KeralaLatest

അധ്യാപകരെ നിയമിക്കുന്നു

“Manju”

ആലപ്പുഴ: അടൂര്‍ ഗവ. പോളിടെക്‌നിക്ക് കോളജില്‍ ആര്‍ക്കിടെക്ചര്‍, പോളിമര്‍ ടെക്നോളജി, മെക്കാനിക്കല്‍ വിഭാഗങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ – ഒന്ന്, ട്രേഡ്‌സ്മാന്‍ – രണ്ട്, പോളിമര്‍ ടെക്നോളജി വിഭാഗത്തില്‍ ഡമോണ്‍സ്‌ട്രേറ്റര്‍- രണ്ട്, ട്രേഡ്‌സ്മാന്‍ – രണ്ട്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ (ഹൈഡ്രോളിക്‌സ്) – ഒന്ന്, ട്രേഡ്‌സ്മാന്‍ (ഓട്ടോമൊബൈല്‍) -ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ ആറിന് രാവിലെ 9.30ന് കോളജില്‍ ഹാജരാകണം. 10നാണ് അഭിമുഖം.

Related Articles

Back to top button