KeralaLatest

തിരുവോണനാളിൽ പെട്രോൾ പമ്പുകൾ അടച്ചിടുന്നു

“Manju”

ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സ്ഉം കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് ന്റെ യും സംയുക്താഭിമുഖ്യത്തിൽ ഓഗസ്റ്റ് 31 തിരുവോണനാളിൽ പെട്രോൾ പമ്പുകൾ അടച്ചിടുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മാനദണ്ഡങ്ങൾ പാലിക്കാതെ അനിയന്ത്രിതമായി പുതിയ പെട്രോൾ പമ്പുകളുടെ പ്രവർത്തനം നിർത്തി വെക്കുക. അപൂർവ്വ ചന്ദ്ര കമ്മിറ്റി നിർദ്ദേശ പ്രകാരമുള്ള ഡീലർ കമ്മീഷൻ നടപ്പിലാക്കുക. പമ്പുടമകൾ ക്കും ജീവനക്കാർക്കുമെതിരെ അടിക്കടിയുണ്ടാകുന്ന സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിനെതിരെ നടപടി സ്വീകരിക്കുക. എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് അന്നേദിവസം ഓയിൽ കമ്പനികളുടെ ഇരുമ്പനം ടെർമിനലുകൾ ക്ക്‌ മുന്നിൽ സംഘടനാ ഭാരവാഹികളും ജില്ലാ ഭാരവാഹികളും ഉപവസിക്കും.

Related Articles

Back to top button