ErnakulamKeralaLatestThiruvananthapuram

കൊച്ചി മെട്രോ വീണ്ടും കൂകി പായും. നഗരത്തിന് ഇനി പുതു പ്രതീക്ഷകൾ.

“Manju”

ഷൈലേഷ്കുമാർ.കൻമനം.

കൊച്ചി: അഞ്ചുമാസത്തെ ഇടവേളക്ക് ശേഷം കൊച്ചി മെട്രോ സർവീസ് പുനരാരംഭിക്കുന്നു. അടുത്ത മാസം ആദ്യവാരം തന്നെ സർവീസ് ആരംഭിക്കാനാണ് കെ ആർ ആർ എൽ തീരുമാനം. കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള തയാറെടുപ്പുകൾ ഇതിനായി പൂർത്തിക്കഴിഞ്ഞു. ഇനി കേന്ദ്ര സർക്കാറിൻ്റെ അനുമതി ലഭിച്ചാൽ മതിയാകും. രാവിലെ 7 മുതൽ വൈകന്നേരം 8 വരെയായിരിക്കും സർവീസ് സമയം. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് പരമാവധി തിരക്കില്ലാതെയായിരിക്കും സർവീസുകൾ നടത്തുക. 20 സെക്കൻഡ് വീതമെങ്കിലും ഓരോ സ്റ്റേഷനുകളിലും ട്രയിൻ നിർത്തിയിടും. ലോക് ഡൗൺ കാലയളവിൽ ട്രയിനുകളും, സിഗ്നൽ സർവ്വീസുകളും പരിശോധിച്ച ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് കെ എം ആർ എൽ അധികൃതർ അറിയിച്ചു. മെട്രോ സർവീസ് പുനരാരംഭിക്കുന്നതോടെ കൊച്ചി നഗരത്തിന് പുത്തൻ ഉണർവ് വരുമെന്നാണ് പ്രതീക്ഷ.

Related Articles

Back to top button