Thiruvananthapuram

യുഎഇ കോൺസുലേറ്റ് മുൻ ഗൺമാനെ വീണ്ടും കാണാതായി

“Manju”

തിരുവനന്തപുരം : യുഎഇ കോൺസുലേറ്റിലെ മുൻ ഗൺമാൻ ജയഘോഷിനെ വീണ്ടും കാണാതായി. രാവിലെയോടെയാണ് ജയഘോഷിനെ കാണാതായത്. ഭാര്യയെ ജോലി സ്ഥലത്ത് എത്തിച്ചതിന് ശേഷം ജയഘോഷ് വീട്ടിലേക്ക് മടങ്ങിയെത്തിയില്ലെന്നാണ് വിവരം.

സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ജയഘോഷ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ പോലീസിന് ലഭിച്ചിട്ടുണ്ട്. മാനസിക സംഘർഷത്തെ തുടർന്ന് മാറി നിൽക്കുകയാണെന്ന ജയഘോഷിന്റെ കത്തും പോലീസിന് കിട്ടി.

രണ്ടാം തവണയാണ് ജയഘോഷിനെ കാണാതാവുന്നത്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെ ജൂലായ് മാസത്തിൽ ജയഘോഷിനെ കാണാതായിരുന്നു. പിറ്റേന്ന് കൈകളിലെ ഞരമ്പ് മുറിച്ച് അവശനായ നിലയിൽ വഴിയരികിൽ നിന്നും കണ്ടെത്തുകയായിരുന്നു.

Related Articles

Back to top button