IndiaLatestThiruvananthapuram

കൈകാലുകൾ ബന്ധിച്ചു നീന്തും : ഗിന്നസ് റെക്കോർഡ് ലക്ഷ്യം

“Manju”

ശ്രീജ.എസ്

കൊല്ലം : കൈകാലുകള്‍ ബന്ധിച്ചുള്ള സാഹസിക നീന്തലിനു കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിക്കാരനായ രതീഷിന് ഗിന്നസ് വേള്‍ഡ് ഓഫ് റെക്കോര്‍ഡ്സിന്റെ അനുമതി ലഭിച്ചു. നവംബര് 18 നു കൈകാലുകള്‍ ബന്ധിച്ചു 10 കിലോമീറ്റര്‍ നീന്തി ഗിന്നസ് റെക്കോര്‍ഡില്‍ എത്താന്‍ ആണ് ഗിന്നസ് റെക്കോര്‍ഡ് അധികാരികള്‍ അനുമതി നല്‍കിയിട്ടുള്ളത്.

ഒഡിഷക്കാരനായ ഗോപാല്‍ ഖാര്‍വിങ് 2013 ഡിസംബര്‍ ഇല്‍ മല്‍പേ ബീച്ചില്‍ 3 .071 കിലോമീറ്റര്‍ നീന്തിയതാണ് ഈ ഇനത്തിന്റെ റെക്കോര്‍ഡ്. 20 സെന്റിമീറ്റര്‍ നീളമുള്ള കൈയാമവും 50 സെന്റിമീറ്റര്‍ നീളമുള്ള ആമവും കാലില്‍ ബന്ധിച്ചു നീങ്ങാന്‍ ആണ് രതീഷിനു അനുമതി നല്‍കിയത്.

ഇതിനു സാക്ഷി അകാന്‍ രണ്ടു അംഗീകൃത നീന്തല്‍ താരങ്ങളുടെ സാനിധ്യം നിര്‍ബന്ധമാണ്.
കരുനാഗപ്പള്ളിയിലെ ആലപ്പാട് ഗ്രാമപഞ്ചായത് മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നുള്ള രതീഷ് നേരത്തെ സമാനമായ നീന്തല്‍ ഇനത്തില്‍ ലിംകാ റെക്കോര്‍ഡ്സില്‍ സ്ഥാനം നേടിയിട്ടുണ്ട്.ലണ്ടനിലെ ഇംഗ്ലീഷ് ചാനല്‍ അഥവാ കടലിടുക്കില്‍ 34 കിലോമീറ്റര്‍ നീന്തി പുതിയ ചരിത്രം രചിക്കുകയാണ് രതീഷിന്റെ ലക്ഷ്യം.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് വേണ്ടിയുള്ള ഈ നീന്തല്‍ ദൗത്യം സംഘാടനം എന്നിവ സ്നേഹസേന ആണ് നിര്‍വഹിക്കുന്നത്. ഡോള്‍ഫിന്‍ രതീഷ് ടൂറിസം വകുപ്പിന്റെ ലൈഫ് ഗാര്‍ഡ് ആയി കൊല്ലം ബീച്ചില്‍ സേവനം അനുഷ്ഠിക്കുന്നു.

Related Articles

Back to top button