IndiaLatest

ഐസിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.97 ശതമാനം വിജയം

“Manju”

 

ന്യൂഡല്‍ഹി: ഐസിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. https://www.cisce.org,results.cisce.org. എന്നി സൈറ്റുകള്‍ വഴി ഫലം അറിയാം. 99.97 ശതമാനമാണ് വിജയം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള മൂന്ന് കുട്ടികള്‍ അടക്കം നാലുപേര്‍ക്കാണ് ആദ്യ റാങ്ക്. 99.8 ശതമാനം മാര്‍ക്കാണ് ഇവര്‍ നേടിയത്.

ഏതെങ്കിലും ഒരു സെമസ്റ്ററിലെ പരീക്ഷ എഴുതിയില്ലെങ്കില്‍ അവരെ ആബ്‌സന്റായി കണക്കാക്കി ഫലം പ്രസിദ്ധീകരിക്കില്ല.പരീക്ഷാ ഫലം വൈകുന്നതില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടര്‍ വിദ്യാഭ്യാസ സാധ്യതകള്‍ കുറയുന്നതായും വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ചിരുന്നു.

Related Articles

Back to top button