KeralaLatestThiruvananthapuram

എസ് എൻ ഡി പി വനിതാ സ്വയം സഹായ സംഘം രൂപീകരണ യോഗം നടന്നു

“Manju”

വെഞ്ഞാറമൂട് : എസ് എൻ ഡി പി യോഗം പിരപ്പൻകോട് 1176 നമ്പർ ശാഖ വനിതാ സ്വയം സഹായ സംഘം രൂപീകരണ യോഗം ശാഖ ഹാളിൽ നടന്നു. രൂപീകരണ യോഗത്തിന്റെയും പുതിയ സംഘമായ “ഗുരുദർശനം” ത്തിന്റെയും ഉദ്ഘാടനം വാമനപുരം യൂണിയൻ പ്രസിഡന്റ് പാങ്ങോട് വി ചന്ദ്രൻ ഭദ്രദീപം തെളിയിച്ച് നിർവ്വഹിച്ചു.

ശാഖ പ്രസിഡന്റ് ബേബി രാജൻ അദ്ധ്യക്ഷനായിരുന്നു. സംഘം ഭാരവാഹികളായി സുമ ( കൺവീനർ), പാർവ്വതി ( ജോയിന്റ് കൺവീനർ ) എന്നിവരെ യോഗം  തിരഞ്ഞെടുത്തു.ശാഖ  സെക്രട്ടറി ബിജു കൊപ്പം, ശാഖ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് രതീഷ് കൊപ്പം , സെക്രട്ടറി അഭിലാഷ് കൊപ്പം, സൈബർ സേന പ്രസിഡന്റ്‌ സുജിത് , സെക്രട്ടറി ധനീഷ്, കുഞ്ഞുമോൻ അണ്ണൽ, വനിതാ സംഘം കൺവീനർ ബീനകുമാരി , ഉദയൻ ,രാജൻ തുടങ്ങിയവർ സംസാരിച്ചു.

 

Related Articles

Back to top button