KeralaLatest

മഴയില്‍ റബ്ബര്‍ത്തോട്ടങ്ങള്‍ക്ക് നാശം

“Manju”

മണിക്കുറുകള്‍ നീണ്ട കനത്ത മഴയില്‍ റോഡുകള്‍ക്കും റബ്ബര്‍ -കൃഷിത്തോട്ടങ്ങള്‍ക്കും വന്‍നാശം. കൃഷിത്തോട്ടങ്ങളിലെ കല്‍ക്കയ്യാല തകര്‍ന്നുണ്ടായ വെളളമൊഴുക്കിലും നാശമുണ്ടായി. രയരോം, പള്ളിപ്പടി, ബീംബുംകാട് ഭാഗങ്ങളില്‍ കരഉറവ പൊട്ടി വെള്ളം കെട്ടിനിന്നും മണ്ണിടിഞ്ഞും വലിയ കൃഷിനാശമുണ്ടായി. രയരോം-തേര്‍ത്തല്ലി റോഡരികിലെ രയരോം ജുമാ-അത്ത് മഖാമിനടുത്ത ടാപ്പിങ്‌ നടത്തിവരുന്ന തോട്ടത്തിലെ നൂറുകണക്കിന് റബ്ബര്‍ മരങ്ങള്‍ നശിച്ചു. വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ വേരു ചീഞ്ഞ് റബ്ബര്‍, തെങ്ങ് കൃഷികള്‍ നശിക്കുന്ന സ്ഥിതിയാണ്. റബ്ബര്‍ത്തൊലി മരവിക്കുന്നതിനാല്‍ മഴ മാറി ടാപ്പിങ് തുടങ്ങിയാലും പാല്‍ കിട്ടാന്‍ തടസ്സമാകും. റബ്ബര്‍ ഉണങ്ങിനശിക്കാനും തുടര്‍ച്ചയായ മഴ കാരണമാകും.

Related Articles

Back to top button