LatestThiruvananthapuram

സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും ; മു​ഖ്യ​മ​ന്ത്രി

“Manju”

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നി​യ​മ​സ​ഭ​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 2020ലും 2021​ ലും ആ​റു വീ​തം സ്ത്രീ​ധ​ന പീ​ഡ​ന മ​ര​ണ​ങ്ങ​ള്‍ കേ​ര​ള​ത്തി​ല്‍ ന​ട​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

2011 മു​ത​ല്‍ 2016 വ​രെ 100 സ്ത്രീ​ധ​ന മ​ര​ണ​ങ്ങ​ളാ​ണ് സം​ഭ​വി​ച്ച​ത്. സ്ത്രീ​ധ​ന കേ​സു​ക​ള്‍ പ​രി​ഗ​ണി​ക്കാ​ന്‍ പ്ര​ത്യേ​ക കോ​ട​തി സ​ര്‍​ക്കാ​രി​ന്റെ ആ​ലോ​ച​ന​യി​ലാ​ണെ​ന്നും എ​ജി ഈ ​വി​ഷ​യം ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സു​മാ​യി ച​ര്‍​ച്ച ചെ​യ്‌​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സ്ത്രീ​ക​ള്‍​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍​ക്കെ​തി​രേ സ​ത്യ​ഗ്ര​ഹം ന​ട​ത്തി​യ ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി ബോ​ധ​വ​ത്ക​ര​ണ​ത്തെ സ​ഹാ​യി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗ​വ​ര്‍​ണ​റു​ടെ ഇ​ട​പെ​ട​ല്‍ ഗാ​ന്ധി​യ​ന്‍ ശൈ​ലി​യി​ലെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ വ്യ​ക്ത​മാ​ക്കി.

Related Articles

Back to top button