IndiaLatest

രാജ്യസഭാ ഉപാധ്യക്ഷനായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഹരിവന്‍ഷ് നാരായണ്‍ സിങ്ങിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

 

പ്രധാനമന്ത്രിയുടെ ഓഫീസ്‌
രണ്ടാം തവണ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുഴുവന്‍ സഭയ്ക്കും മുഴുവന്‍ രാജ്യവാസികള്‍ക്കും വേണ്ടി ശ്രീ ഹരിവന്‍ഷ് നാരായണ്‍ സിങ്ങിനെ അഭിനന്ദിച്ചു.

സാമൂഹ്യപ്രവര്‍ത്തനത്തിന്റെയും പത്രപ്രവര്‍ത്തനത്തിന്റെയും ലോകത്ത് തനിക്കായി സത്യസന്ധമായ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച രീതി കാരണം ശ്രീ ഹരിവന്‍ഷിനോട് വളരെയധികം ബഹുമാനമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ സഭയിലെ ഓരോ അംഗത്തിന്റെയും മനസ്സിലും ഇതേ വികാരവും ആദരവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ശ്രീ ഹരിവന്‍ഷിന്റെ പ്രവര്‍ത്തന രീതിയെക്കുറിച്ചും സഭയുടെ നടപടികള്‍ നടത്തിയ രീതിയെക്കുറിച്ചും അദ്ദേഹം പ്രശംസിച്ചു. സഭയില്‍ തന്റെ പങ്കുകൊണ്ട് അദ്ദേഹം ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു.

സഭാ നടപടികള്‍ സുഗമമായി നടത്തുന്നതിന് രാജ്യസഭാംഗങ്ങള്‍ ഇപ്പോള്‍ ഉപാധ്യക്ഷനെ സഹായിക്കുമെന്ന് അധ്യക്ഷനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. ഹരിവന്‍ഷ് ജി പ്രതിപക്ഷമടക്കം എല്ലാവരുടേതാണെന്നും ഒരു പാര്‍ട്ടിയോടും വിവേചനം കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങള്‍ ചട്ടങ്ങള്‍ പാലിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നും ഹരിവന്‍ഷ് ജി എല്ലാവരുടെയും വിശ്വാസം നേടിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ബില്ലുകള്‍ പാസാക്കാനായി ഹരിവന്‍ഷ് ജി മണിക്കൂറുകളോളം തുടര്‍ച്ചയായി ഇരുന്നു. ഈ രണ്ടു വര്‍ഷം അദ്ദേഹത്തിന്റെ വിജയത്തിന് സാക്ഷിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഭാവിയെയും ഗതിയെയും മാറ്റിമറിച്ച നിരവധി ചരിത്ര ബില്ലുകള്‍ ഈ സഭ പാസാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ കഴിഞ്ഞ പത്തുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ബില്‍ പാസാക്കല്‍ നിരക്ക് എന്ന റെക്കോര്‍ഡ് അദ്ദേഹം സ്ഥാപിച്ചതിനെ പ്രധാനമന്ത്രി പ്രശംസിച്ചു. സഭയിലെ ഉല്‍പാദനക്ഷമതയ്ക്കൊപ്പം പോസിറ്റീവിറ്റിയും വര്‍ദ്ധിച്ചു. എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ തുറന്നു പ്രകടിപ്പിക്കാന്‍ കഴിയുന്നു.

വിനയാന്വിതനായ സാധാരണ പൊതുപ്രവര്‍ത്തകനായാണ് അദ്ദേഹത്തിന്റെ തുടക്കമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഹരിവന്‍ഷ് ജിക്ക് ആദ്യത്തെ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചപ്പോള്‍, സ്‌കോളര്‍ഷിപ്പ് പണം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനുപകരം അദ്ദേഹം പുസ്തകങ്ങള്‍ വാങ്ങി. പുസ്തകങ്ങളോട് അദ്ദേഹത്തിന് വലിയ അടുപ്പമാണ്. ശ്രീ ജയപ്രകാശ് നാരായണന്‍ ഹരിവംഷ് ജിയെ വളരെയധികം സ്വാധീനിച്ചു. നാലു പതിറ്റാണ്ടോളം സാമൂഹിക ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിച്ച അദ്ദേഹം 2014ലാണ് പാര്‍ലമെന്റ് അംഗമായത്.

എളിയ പെരുമാറ്റത്തിനും വിനയത്തിനും പേരുകേട്ടയാളാണ്.
പാര്‍ലമെന്ററി യൂണിയന്‍ പോലുള്ള എല്ലാ അന്താരാഷ്ട്ര വേദികളിലും മറ്റ് രാജ്യങ്ങളിലെ ഇന്ത്യന്‍ സാംസ്‌കാരിക പ്രതിനിധി സംഘത്തിലെ അംഗമായും ഇന്ത്യയുടെ നിലവാരം ഉയര്‍ത്താന്‍ ഹരിവന്‍ഷ് ജി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യസഭയിലെ നിരവധി കമ്മിറ്റികളുടെ ചെയര്‍മാനായ അദ്ദേഹം അതിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹം പാര്‍ലമെന്റ് അംഗമായ ശേഷം എല്ലാ എംപിമാരും അവരുടെ പെരുമാറ്റത്തിലൂടെ കൂടുതല്‍ ധാര്‍മ്മികത ഉറപ്പുവരുത്താന്‍ പരമാവധി ശ്രമിച്ചു.

പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തരവാദിത്തങ്ങള്‍ക്കുമിടയില്‍ ബുദ്ധിജീവിയും ചിന്തകനും എന്ന നിലയില്‍ ഹരിവന്‍ഷ് ജി ഒരുപോലെ സജീവമാണ്. ഇന്ത്യയുടെ സാമ്പത്തിക, സാമൂഹിക, തന്ത്രപരമായ, രാഷ്ട്രീയ വെല്ലുവിളികളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കി ഇപ്പോഴും രാജ്യമെമ്പാടും സഞ്ചരിക്കുന്നു.

”അദ്ദേഹത്തിന്റെ പുസ്തകം നമ്മുടെ മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ജിയുടെ ജീവിതത്തെയും ഹരിവന്‍്ഷ് ജിയുടെ എഴുതാനുള്ള കഴിവിനെയും പ്രതിഫലിപ്പിക്കുന്നു. ഉപാധ്യക്ഷനായി ഹരിവന്‍ഷ്ജിയുടെ മാര്‍ഗനിര്‍ദേശം ലഭിക്കാന്‍ എനിക്കും ഈ സഭയിലെ എല്ലാ അംഗങ്ങള്‍ക്കും ഭാഗ്യമുണ്ട്” പ്രധാനമന്ത്രി പറഞ്ഞു. സഭ 250 ലധികം ദിവസം ചേരാന്‍ കഴിഞ്ഞത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പക്വതയുടെ തെളിവാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

*

Related Articles

Back to top button