InternationalLatest

ഭാഷാദിന പരിപാടികള്‍ക്ക് തുടക്കമായി

“Manju”

റിയാദ്: സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് ഫൗണ്ടേഷന്റെ പിന്തുണയോടെ യുനൈറ്റഡ് നേഷന്‍സ് എജുക്കേഷനല്‍ സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന അറബിക് ഭാഷാദിന പരിപാടികള്‍ക്ക് പാരിസില്‍ തുടക്കമായി. യുനെസ്‌കോ ആസ്ഥാനത്ത് ‘മനുഷ്യ സംസ്‌കാരത്തിനും സംസ്‌കാരത്തിനും അറബി ഭാഷയുടെ സംഭാവന’ എന്ന പ്രമേയത്തിലാണ് പരിപാടികള്‍ നടക്കുന്നത്. യുനെസ്കോയുടെയും റിയാദ് ആസ്ഥാനമായുള്ള സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് ഫൗണ്ടേഷന്റെയും സ്ഥിരം പ്രതിനിധികളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ഉദ്ഘാടന ചടങ്ങില്‍ ഫ്രാന്‍സിലെ സൗദി അംബാസഡര്‍ ഫഹദ് ബിന്‍ മയൂഫ് അല്‍ റുവൈലി, യുനെസ്‌കോയുടെ സോഷ്യല്‍ ആന്‍ഡ് ഹ്യൂമന്‍ സയന്‍സസ് അസി. ഡയറക്ടര്‍ ജനറല്‍ ഗബ്രിയേല റാമോസ്, യുനെസ്കോയിലെ സൗദി അറേബ്യയുടെ സ്ഥിരം പ്രതിനിധി അമീറ ഹൈഫ ബിന്‍ത് അബ്ദുല്‍ അസീസ് അല്‍ മുഖ് രിന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button