IndiaKeralaLatest

നടന്‍ ചിമ്പുവിനെ ഡാൻസ് പഠിപ്പിക്കുന്ന ശരണ്യ; ചിത്രം വൈറല്‍

“Manju”

സിന്ധുമോൾ. ആർ

പുതിയ ചിത്രം ഈശ്വരനുവേണ്ടി വമ്പന്‍ മേക്കോവറാണ് നടന്‍ ചിമ്പു നടത്തിയത്. 101 കിലോ ആയിരുന്ന ശരീരഭാരം 30 കിലോ കുറച്ച്‌ 71 ലേക്ക് എത്തിച്ചിരുന്നു. ജിമ്മിലെ വര്‍ക്കൗട്ടിനൊപ്പം ബോക്സിങ്ങും ടെന്നീസും നീന്തലുമെല്ലാം താരം പരിശീലിച്ചിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഡാന്‍സ് പഠിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ്. തെന്നിന്ത്യയില്‍ നിറഞ്ഞു നിന്നിരുന്ന മലയാളി നടി ശരണ്യ മോഹനാണ് ചിമ്പുവിന്റെ ​ഗുരു.

ഭരതനാട്യവും മറ്റ് ക്ലാസിക്കല്‍ ഡാന്‍സുമാണ് ചിമ്പുവിനെ ശരണ്യ പഠിപ്പിക്കുന്നത്. ഈശ്വരന്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ചിമ്പു ക്ലാസിക്കല്‍ ഡാന്‍സ് പഠിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുസംബന്ധിച്ച്‌ സ്ഥിരീകരണമായിട്ടില്ല. ചിമ്പുവിനൊപ്പം ഓസ്തി എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ശരണ്യ. വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ട് ഡാന്‍സിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം. സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്നുണ്ട്.

സുശീന്ദ്രനാണ് ഈശ്വരന്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വ്യത്യസ്തലുക്കിലാണ് ചിമ്പു എത്തുന്നത്. ചിത്രത്തിനായുള്ള താരത്തിന്റെ പുതിയ മേക്കോവര്‍ ആരാധകരെ അമ്പരപ്പിച്ചിരുന്നു. കഠിനമായ വ്യായാമത്തിനൊപ്പം കൃത്യമായ ഡയറ്റും താരം പിന്തുടര്‍ന്നിരുന്നു. നോണ്‍വെജ്- ജങ്ക് ഫുഡുകള്‍ പൂര്‍ണമായി ഉപേക്ഷിച്ച താരം സാലഡുകളാണ് കഴിച്ചിരുന്നത്.

Related Articles

Back to top button