KeralaLatestThiruvananthapuram

അഞ്ചല്‍ ഉത്ര കൊലക്കേസ് ഇനി ഐപിഎസ് പരിശീലനത്തില്‍ പാഠ്യവിഷയം

“Manju”

സിന്ധുമോള്‍ ആര്‍

അടൂര്‍: ഐപിഎസ് പരിശീലനക്കളരിയിലെ പാഠ്യവിഷയമായി ഉത്ര വധക്കേസ് അന്വേഷണ റിപ്പോര്‍ട്ട്. കേസ് ഡയറിയിലെ പ്രസക്ത ഭാഗങ്ങള്‍ ഇംഗ്ലീഷിലാക്കി ഡിജിറ്റൈസ് ചെയ്ത് നാഷണല്‍ പോലീസ് അക്കാദമിക്ക് കൈമാറും. പാമ്പിനെ ഉപയോഗിച്ച്‌ നടത്തിയ അപൂര്‍വ്വ കൊലപാതകം എന്ന നിലയില്‍ ദേശീയതലത്തില്‍ ശ്രദ്ധ ആകര്‍ഷിച്ച കേസാണിത്. ഇക്കാരണത്താലാണ് പാഠ്യവിഷയത്തില്‍ ഈ കേസും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഹൈദരാബാദിലെ ഐപിഎസ് പരിശീലന കേന്ദ്രത്തിലെ ഡിജിറ്റല്‍ ലൈബ്രറിയില്‍ കേസ് ഡയറി സൂക്ഷിക്കും. ഐപിഎസ് ട്രെയിനികളാണ് വിവരങ്ങള്‍ ക്രോഡീകരിക്കുന്നത്. ഭാഷയില്‍ മാറ്റം വരുത്താന്‍ വിദഗ്ധരെയും നിയമിച്ചിട്ടുണ്ട്. രണ്ടായിരത്തിലേറെ പേജുകളുള്ള കുറ്റപത്രമാണ് ഉത്രവധക്കേസില്‍ കോടതിയില്‍ സമര്‍പ്പിച്ചത്. മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചാണ് സൂരജ് ഭാര്യ ഉത്രയെ കൊലപ്പെടുത്തിയത്.

Related Articles

Back to top button