IndiaKeralaLatestThiruvananthapuram

പ്രണാബ് മുഖര്‍ജിയുടെ സംസ്കാരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ന് ഉച്ചയ്ക്ക് നടക്കും.

“Manju”

പ്രണാബ് മുഖര്‍ജിയുടെ സംസ്കാരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ന് ഉച്ചയ്ക്ക് നടക്കും.

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതിയുടെ സംസ്കാരം ഇന്ന് ഡല്‍ഹിയില്‍ നടക്കും. രാവിലെ സൈനിക ആശുപത്രിയില്‍ നിന്നും മൃതദേഹം വസതിയില്‍ കൊണ്ടുവരും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉച്ചയ്ക്ക് പന്ത്രണ്ട് മണിവരെ പൊതുദര്‍ശനത്തിന് വെയ്ക്കും. രണ്ടു മണിക്ക് ലോധിറോഡിലെ ശ്മശാനത്തില്‍ അന്ത്യകര്‍മ്മങ്ങള്‍ നടക്കുമെന്ന് കുടുംബവൃത്തങ്ങള്‍ അറിയിച്ചു. രാജാജി മാര്‍ഗത്തിലെ പത്താംനമ്പര്‍ വസതിയിലേക്ക് പ്രണാബ് കുമാര്‍ മുഖര്‍ജിയുടെ ഭൌതിക ശരീരം ഇന്ന് അവസാനമായി എത്തും. അന്ത്യോപചാരമര്‍പ്പിക്കാനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, യു.പി. .അദ്ധ്യക്ഷ സോണിയ ഗാന്ധി കേന്ദ്രമന്ത്രിമാര്‍ കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് കരുതുന്നു. രാവിലെ 11 മണിവരെയാണ് വിശിഷ്ടവ്യക്തികള്‍ക്ക് പൊതുദര്‍ശനം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്ന വാഹനത്തിലെ വിലാപയാത്ര ഉണ്ടായിരിക്കുന്നതല്ല. രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ബംഗാളില്‍ ഇന്ന് പൊതു അവധിനല്‍കിയിട്ടുണ്ട്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശ്വാസകോശത്തില്‍ അണുബാധയും കണ്ടിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അന്ത്യം.

Related Articles

Back to top button