IndiaLatest

മിഷന്‍ കര്‍മയോഗി ഗവണ്‍മെന്റ് തലത്തിലുള്ള മനുഷ്യവിഭവ ശേഷി പരിപാലനം സമൂലം മെച്ചപ്പെടുത്തുമെന്നു പ്രധാനമന്ത്രി

“Manju”

ബിന്ദുലാൽ തൃശ്ശൂർ

പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഐ.ജി.ഒ.ടി. പ്ലാറ്റ്‌ഫോം കടമയെ അധിഷ്ഠിതമാക്കിയുള്ള മനുഷ്യ വിഭവശേഷി പരിപാലനവും തുടര്‍പഠനവും സാധ്യമാക്കുമെന്നും പ്രധാനമന്ത്രി

സിവില്‍ സര്‍വീസസിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ദേശീയ പദ്ധതിയായ മിഷന്‍ കര്‍മയോഗി ഗവണ്‍മെന്റ് തലത്തിലുള്ള മനുഷ്യവിഭവ ശേഷി പരിപാലനം സമൂലം മെച്ചപ്പെടുത്തുമെന്നു ട്വീറ്റ് സന്ദേശങ്ങളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. അത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ശേഷി വര്‍ധിപ്പിക്കുന്നതിനായി താരതമ്യവും മികച്ച അടിസ്ഥാന സൗകര്യവും ഉപയോഗപ്പെടുത്തും.

‘ഐ.ജി.ഒ.ടി. പ്ലാറ്റ്‌ഫോം കടമയെ അധിഷ്ഠിതമാക്കിയുള്ള മനുഷ്യ വിഭവശേഷി പരിപാലനവും തുടര്‍പഠനവും സാധ്യമാക്കും. സുതാര്യതയും സാങ്കേതിക വിദ്യയും വഴി കൂടുതല്‍ സര്‍ഗാത്മകവും സൃഷ്ടിപരവും നൂതനാശയ പരവും ആക്കി മാറ്റുക വഴി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ ഭാവികാല പ്രവര്‍ത്തനത്തിനു സജ്ജരാക്കാനാണ് മിഷന്‍ കര്‍മയോഗി ലക്ഷ്യംവെക്കുന്നത്.’, അദ്ദേഹം ട്വീറ്റ് ചെയ്തു.

Related Articles

Back to top button